മുംബൈ: മത്സ്യബന്ധന ചൂണ്ട വായ്‌ക്കുള്ളിൽ കുടുങ്ങിയ ഗർഭിണിയായ ആമയ്‌ക്ക് ശസ്ത്രക്രിയയിലൂടെ പുതുജീവൻ ലഭിച്ചു. മുംബൈയിലെ സബർബൻ വിക്രോളിയിലാണ് സംഭവം. ഡോക്ടർ റീന ദേവ് നടത്തിയ ശസ്ത്രക്രിയയിലാണ് ആമയ്‌ക്ക് പുതുജീവൻ ലഭിച്ചത്. വളരെ സങ്കീർണമായ ശസ്ത്രക്രിയയാണ് ഡോക്ടർമാർ വിജയകരമായി പൂർത്തിയാക്കിയത്. ഇന്ത്യൻ ഫ്‌ലാപ്ഷെൽ ഇനത്തിൽപ്പെട്ട ആമയാണിത്.
കഴിഞ്ഞയാഴ്ചയാണ് തിരക്കേറിയ റോഡിൽ നിന്ന് ഫ്‌ലാപ്‌ഷെൽ കടലാമയെ നാട്ടുകാർ കണ്ടെടുത്തത്. തുടർന്ന് നാട്ടുകാർ ആമയെ വൈൽഡ് ലൈഫ് വെൽഫയർ സെന്ററിന് കൈമാറുകയായിരുന്നു. വൈദ്യപരിശോധനയിലും എക്‌സ്‌റേയിലും ആമയുടെ വായ്‌ക്കുള്ളിൽ ചൂണ്ട കുടുങ്ങി കിടക്കുകയാണെന്നും ഗർഭിണിയാണെന്നും കണ്ടെത്തി.
ശസ്ത്രക്രിയയ്‌ക്ക് ശേഷം ആമ സുഖം പ്രാപിച്ചെന്നും മറ്റ് പ്രശ്‌നങ്ങളില്ലെന്നും ഡോക്ടർ പറഞ്ഞു. ആമയുടെ ആരോഗ്യം പൂർണമായും മെച്ചപ്പെട്ട ശേഷം അതിന്റെ ആവാസവ്യവസ്ഥയ്‌ക്ക് അനുയോജ്യമായ ഇടത്തേക്ക് വിടുമെന്ന് സംസ്ഥാന വനംവകുപ്പ് വാർഡൻ പവൻ ശർമ്മ അറിയിച്ചു.
Comments