പാലക്കാട്: രേഖകളില്ലാത്ത പണവുമായി ഒരാൾ പിടിയിൽ. തമിഴ്‌നാട് സ്വദേശി ശിവാജിയാണ് പിടിയിലായത്. രേഖകളില്ലാത്ത 30 ലക്ഷം രൂപയാണ് ഇയാളിൽ നിന്നും പിടിച്ചെടുത്തത്. തമിഴ്‌നാട് ആർടിസി ബസിൽ നിന്നാണ് ശിവാജിയെ പിടികൂടിയത്.
വാളയാർ ചെക്ക്‌പോസ്റ്റിൽ നടന്ന വാഹന പരിശോധനയ്‌ക്കിടെ സംശയാസ്പദമായി തോന്നിയ ശിവാജിയെ പോലീസ് പരിശോധിച്ചു. തുടർന്ന് ഇയാളിൽ നിന്നും പണം കണ്ടെടുക്കുകയായിരുന്നു. പണവും പ്രതിയെയും തുടർ നടപടികൾക്കായി വാളയാർ പോലീസിന് കൈമാറി.
















Comments