ഓന്ത് മാറുമോ ഇതുപോലെ… ഈ അത്യാഢംബര കാറുകാണ്ടാൽ മൂക്കത്ത് വിരൽവച്ച് ആരും ചോദിക്കുന്ന ആദ്യ ചോദ്യമിതാകും..സംഭവം വെറുതെയല്ല. കാറുകളിൽ വ്യത്യസ്ത പരീക്ഷണങ്ങൾ നടത്തുന്ന ലോകോത്തര ആഢംബര കാർ നിർമ്മാതാക്കളായ ബി.എം.ഡബ്യുവിന്റെ പുത്തൻ കാറാണ് സമൂഹമാദ്ധ്യമത്തിലെ താരം.
സവിശേഷ ഫീച്ചറാണ് ഇപ്പോൾ അന്താരാഷ്‌ട്ര ഭീമൻ പുത്തൻകാറുകൾക്ക് നൽകിയിരിക്കുന്നത്. ഞൊടിയിടയിൽ കാറിന്റെ നിറം ഡ്രൈവറുടെ ഇഷ്ടാനുസരണം വെള്ളയായും കറുപ്പായും നീലയായും മാറുമെന്നതാണ് പുതിയ ഇലക്ട്രിക്ക് എസ്.യു.വിയുടെ സവിശേഷത. ഐ.എക്‌സ് ഫ്‌ളോ ഫീച്ചറിലൂടെയാണ് കാറിന്റെ നിറം മാറ്റമെന്നാണ് കമ്പനി പറയുന്നത്.
ഇ-ലിങ്ക് വികസിപ്പിച്ച സാങ്കേതികവിദ്യയെ അടിസ്ഥാനമാക്കിയുള്ള ഇലക്ട്രോഫോറെറ്റിക് ടെക്നോളജിയാണ് നിറം മാറ്റങ്ങൾക്ക് ആധാരമെന്ന് ബിഎംഡബ്ല്യു ഗ്രൂപ്പ് ഡിസൈൻ മേധാവി അഡ്രിയാൻ വാൻ ഹൂയ്ഡോങ്ക് പറയുന്നു. കാറിന്റെ നിറംമാറ്റം സംബന്ധിച്ച ഒരു വീഡിയോ ഈ അടുത്ത് സമൂഹമാദ്ധ്യമങ്ങളിൽ തരംഗമായിരുന്നു. വെള്ള നിറമുണ്ടായിരുന്ന കാർ കണ്ണിമവെട്ടുന്ന സമയം കൊണ്ട് ഗ്രേ നിറത്തിലേക്ക് മാറുന്നതായി കാണാം.
View this post on Instagram
“>
ജർമ്മനിയിലെ മ്യൂണിച്ചിലെ ബിഎംഡബ്യു ഷോറൂമിൽ നിന്നുള്ള വീഡിയോ ആണിതെന്നാണ് സൂചന. കാറിന്റെ ലിമിറ്റഡ് എഡിഷൻ മാത്രമെ പുറത്തിറങ്ങൂയെന്നാണ് വിവരം. പുത്തൻ ഫീച്ചർ വഴി ഉപഭോക്താക്കൾക്ക് തങ്ങളുടെ കാറുകൾ കസ്റ്റമൈസ് ചെയ്യാനും പുത്തൻ ലുക്ക് നൽകാനും സാധിക്കും. നിറം മാറ്റുന്നതിനും കാർ കസ്റ്റമൈസ് ചെയ്യാനും സഹായിക്കുന്ന മൈക്രോക്യാപ്‌സ്യൂളുകൾ അടങ്ങിയ ഇലക്ട്രോഫോറെറ്റിക് ഫിലിം കോട്ടിംഗ് ഉണ്ടെങ്കിൽ മാത്രമേ ഈ ഫീച്ചർ പ്രവർത്തിക്കുകയുള്ളൂ
















Comments