മിമിക്രി വേദികളിൽ നിറസാന്നിധ്യമായിരുന്ന കൊല്ലം സുധിയുടെ അപ്രതീക്ഷിത വിയോഗം മലയാളികളെ ഒന്നടങ്കം വിഷമിപ്പിച്ച വാർത്തയാണ്. സുധിയുടെ മരണം മലയാളി പ്രേക്ഷകർക്കും സഹപ്രവർത്തകർക്കും അംഗീകരിക്കാൻ ഇതുവരെ സാധിച്ചിട്ടില്ല. സ്റ്റാർ മാജിക് എന്ന പരിപാടിയിലൂടെ പ്രേക്ഷകരുടെ മനസിൽ ഇടം നേടിയ സുധിയ്‌ക്ക് നിരവധി സിനിമയിലും വേഷങ്ങൾ ചെയ്യാൻ അവസരം ലഭച്ചിട്ടുണ്ട്. തന്റെ ജീവിതത്തിലെ ദുരിതങ്ങൾക്കിടയിലും പ്രേക്ഷകരെ ചിരിപ്പിക്കാനുള്ള കഴിവ് സുധിയ്‌ക്കുണ്ടായിരുന്നു.
കുടുംബത്തിന്റെ ഏക ആശ്രയമായിരുന്ന സുധിയുടെ വേർപാടിൽ നിന്നും ഭാര്യയും രണ്ടു മക്കളും കരകയറിയിട്ടില്ല. സുധിയില്ലാത്ത ഓരോ നിമിഷവും മരണത്തിന് തുല്യമാണെന്ന് ഭാര്യ രേണു പറഞ്ഞിരുന്നു. തന്റെയൊപ്പം അച്ഛൻ ഇല്ലെന്ന ദു:ഖത്തിലാണ് സുധിയുടെ മകൻ രാഹുൽ. ഇപ്പോഴിതാ അച്ഛന്റെ ഓർമ്മ എന്നും കൂടെയുണ്ടാവണം എന്ന ആഗ്രഹത്തോടെ കൈയ്യിൽ ടാറ്റൂ ചെയ്തിരിക്കുകയാണ് മകൻ. ശിക്കാരി ശംഭു സിനിമയിലെ ‘താരം പതിപ്പിച്ച കൂടാരം’എന്ന ഗാനത്തോടൊപ്പമാണ് ടാറ്റൂ ചെയ്യുന്ന വീഡിയോ രാഹുൽ സാമൂഹ്യമാദ്ധ്യമങ്ങളിൽ പങ്കുവെച്ചിരിക്കുന്നത്.
സ്റ്റാർ മാജിക് വേദിയിൽ ഒരിക്കൽ സുധി താൻ അനുഭവിച്ച കഷ്ടപ്പാടുകളെ കുറിച്ചും അമ്മയില്ലാത്ത മൂത്തമകനെ വളർത്താൻ അനുഭവിച്ച വേദനകളെ കുറിച്ചും തുറന്നു പറയുന്ന വീഡിയോ വൈറലായിരുന്നു. സുധിയുടെ വിഷമങ്ങളിലും ജീവിത കഥകളും അറിഞ്ഞതോടെ ആരാധകരും സുധിയുടെ ഓരോ വളർച്ചയിലും സന്തോഷിക്കുകയായിരുന്നു.
Comments