എറണാകുളം: സംസ്ഥാനത്തെ റോഡുകളിലെ എണ്ണിയാലൊടുങ്ങാത്ത കുഴികൾ എ.ഐ ക്യാമറ ഉപയോഗിച്ച് പരിശോധിച്ചുകൂടെയെന്ന് ഹൈക്കോടതി. ഇക്കാര്യത്തിൽ ഉടൻ സർക്കാർ നിലപാട് അറിയിക്കണമെന്ന് ജസ്റ്റിസ് ദേവൻ രാമചന്ദ്രൻ നിർദേശിച്ചു.റോഡുകളിലെ കുഴിയുമായി ബന്ധപ്പെട്ട ഹർജിയിലാണ് നിർദ്ദേശം.
സംസ്ഥാനത്തുടനീളം 732 ക്യാമറകളാണ് വിവിധ നിരത്തുകളിൽ സ്ഥാപിച്ചിട്ടുള്ളതെന്ന് സർക്കാർ അറിയിച്ചു. ഈ മാസം 26ന് സർക്കാർ നിലപാടറിയിക്കണമെന്നും കോടതി നിർദേശിച്ചു.അതേസമയം, ക്യാമറയുടെ പ്രയോജനത്തെയും അഴിമതി ആരോപണങ്ങളെയും രണ്ടായിത്തന്നെ കാണണമെന്നും കോടതി പറഞ്ഞു. റോഡ് നിയമലംഘനങ്ങൾ കണ്ടെത്തുന്നതിന് എഐ ക്യാമറകൾ സ്ഥാപിക്കുന്നതിനെ കുറിച്ച് ഹൈക്കോടതി മുൻപും നിരീക്ഷണം നടത്തിയിരുന്നു.
ഹെൽമറ്റ് ഉപയോഗിക്കുന്നതിൽ നിന്ന് ഒഴിവാക്കണമെന്ന് ആവശ്യപ്പെട്ട് മൂവാറ്റുപുഴ സ്വദേശികളായ ദമ്പതികൾ നൽകിയ ഹർജിയിലായിരുന്നു സിംഗിൾ ബെഞ്ച് ഇക്കാര്യം നിരീക്ഷിച്ചത്.ഹെൽമറ്റില്ലാതെ ഇരുചക്രവാഹനം ഓടിക്കാൻ പാടില്ലെന്ന് പറഞ്ഞ കോടതി, അത് ഇരുചക്രവാഹനയാത്രക്കാരുടെ ജീവന്റെ രക്ഷാകവചമാണന്നും വ്യക്തമാക്കി.
Comments