ഹൃദയത്തിന് ശേഷം പ്രണവ് മോഹൻലാൽ നായകനാകുന്ന ചിത്രം പ്രഖ്യാപിച്ചു. 2022 തുടക്കത്തിൽ എത്തിയ വിനീത് ശ്രീനിവാസൻ ചിത്രം ബോക്‌സ് ഓഫീസിൽ വലിയ തരംഗം സൃഷ്ടിച്ചിരുന്നു. അഞ്ചു കോടി മുതൽ മുടക്കിലെത്തിയ ചിത്രം 79 കോടിയോളം ബോക്‌സ് ഓഫീസിൽ നിന്ന് നേടിയിരുന്നു. ചിത്രത്തിന്റെ റിലീസിന് പിന്നാലെ യാത്രകളുടെ തിരക്കിലായ പ്രണവിന്റെ വിശേഷങ്ങൾ സാമഹികമാദ്ധ്യമങ്ങളിൽ വൈറലാവുന്നതും പതിവായിരുന്നു. താരത്തിന്റെ അടുത്ത ചിത്രത്തെപ്പറ്റി ആരാധകർ അന്വേഷിച്ചിരുന്നെങ്കിലും മറുപടിയൊന്നുമില്ലായിരുന്നു.
ഇതിന് പിന്നാലെയാണ് പ്രണവിന്റെ അടുത്ത ചിത്രത്തിന്റെ വിവരങ്ങൽ പങ്കുവച്ച് മോഹൻലാൽ അടക്കമുള്ളവർ സർപ്രൈസ് പ്രഖ്യാപനവുമായെത്തിയത്. ‘വർഷങ്ങൾക്ക് ശേഷം’ എന്ന് പേരിട്ടിരിക്കുന്ന ചിത്രം വിനീത് ശ്രീനിവാസനാണ് സംവിധാനം ചെയ്യുന്നത്. പ്രണവിനൊപ്പം ഏറക്കുറെ ഹൃദയത്തിലെ എല്ലാ താരങ്ങളും പുതിയ ചിത്രത്തിൽ അണിനിരക്കും.
കല്യാണി പ്രിയദർശനാണ് നായിക. അജുവർഗീസ്,ബേസിൽ ജോസഫ്,അർജുൻലാൽ,നിത പിള്ള,നിഖിൽ നായർ എന്നിവരാണ് മറ്റു കഥാപാത്രങ്ങളാകുന്നത്. നിവിൻ പോളി ക്യാമിയോ റോളിൽ എത്തിയേക്കുമെന്നാണ് വിവരം. ഷാൻ റഹ്മാൻ വിനീത് ശ്രീനിവാസനുമായി വീണ്ടും കൈകോർക്കുന്ന പ്രത്യേകതയുമുണ്ട്. മെരിലാൻഡ് സ്റ്റുഡിയോസിന്റെ ബാനറിൽ വിശഖ് സുബ്രഹ്മണ്യനാണ് ചിത്രത്തിന്റെ നിർമ്മാണം. നിവിൻ പോളിയടക്കമുള്ളവർ സാമൂഹിക മാദ്ധ്യമങ്ങളിൽ ചിത്രത്തിന്റെ പ്രഖ്യാപന വിവരങ്ങൾ പങ്കുവച്ചിട്ടുണ്ട്.
Comments