ഡൊമിനിക്ക: അരങ്ങേറ്റം അടിപൊളിയാക്കി സെഞ്ച്വറി പൂർത്തിയാക്കി യശ്വസി ജയ്‌സ്വാൾ, ഫോമിലേക്ക് തിരിച്ചെത്തി ക്യാപ്റ്റൻ രോഹിത് ശർമ്മ… വെസ്റ്റ് ഇൻഡീസിനെതിരെയുളള ഒന്നാം ക്രിക്കറ്റ് ടെസ്റ്റിന്റെ രണ്ടാംദിനം പൂർത്തിയായപ്പോൾ ആതിഥേയർക്ക് അശ്വസിക്കാൻ വകയൊന്നുമില്ല. എട്ടുവിക്കറ്റ് കൈയിലിരിക്കെ 162 റൺസിന്റെ ലീഡുണ്ട് ഇന്ത്യയ്‌ക്ക്. കൂറ്റന്‍ ലീഡ് നേടി വിന്‍ഡീസിനെ ഫോളോ ഓണ്‍ ചെയ്യിക്കാനാകും ഇന്ത്യയുടെ ശ്രമം
143 റൺസുമായി അരങ്ങേറ്റക്കാരൻ ജയ്‌സ്വാളും 36 റൺസുമായി വിരാട് കോഹ്ലിയുമാണ് ക്രീസിൽ. 103 റൺസുമായി ക്യാപ്റ്റൻ പുറത്താകുമ്പോൾ ആദ്യവിക്കറ്റിലെ കൂട്ട്‌ക്കെട്ട് 229 റൺസിലെത്തിയിരുന്നു. സ്പിന്നർമാരെ തുണയ്‌ക്കുന്ന പിച്ചിൽ വിൻഡീസ് ഒൻപത് ബൗളർമാരെ പരീക്ഷിച്ചെങ്കിലും ഫലമുണ്ടായില്ല.
215 പന്തിൽ നിന്നാണ് 21കാരനായ ജയ്‌സ്വാൾ മൂന്നക്കം കണ്ടത്. വെസ്റ്റ് ഇൻഡീസിന്റെ 150നെതിരെ 80/0 എന്ന നിലയിലാണ് രണ്ടാം ദിനം ഇന്ത്യ ബാറ്റിംഗ് പുനരാരംഭിച്ചത്. ടെസ്റ്റ് അരങ്ങേറ്റത്തിൽ 104 പന്തിൽ ഫിഫ്റ്റി തികച്ച യശസ്വി ജയ്‌സ്വാളിന് പിന്നാലെ ക്യാപ്റ്റൻ രോഹിത് ശർമ്മ കൂടി അമ്പത് പിന്നിട്ടതോടെ രണ്ടാംദിനം ആദ്യ സെഷൻ പൂർത്തിയാകുമ്പോൾ ഇന്ത്യ 146/0 (55) എന്ന ശക്തമായ നിലയിലെത്തി. രണ്ടാം സെഷനിന്റെ തുടക്കത്തിൽ തന്നെ ഇരുവരും ടീമിന് ലീഡ് സമ്മാനിച്ചു.
അലിക്ക് അത്‌നാസെക്ക് വിക്കറ്റ് സമ്മാനിച്ചണ് രോഹിത് കൂടാരം കയറിയത്. പിന്നാലെയെത്തിയ ശുഭ്മാൻ ഗില്ലിന് ഏറെ നേരം പിടിച്ച് നിൽക്കാനായില്ല. ആറ് റൺസെടുത്ത താരത്തെ ജോമൽ വാറിക്കൻ പുറത്താക്കുകയായിരുന്നു. തുടർന്നെത്തിയ കോഹ്ലി യുവതാരത്തിന് ഉറച്ച പിന്തുണ നൽകി.
















Comments