ന്യൂഡൽഹി: ചന്ദ്രയാൻ-3 വിക്ഷേപണത്തിന് ആശംസകളുമായി പ്രധാനമന്ത്രി നരേന്ദ്രമോദി. ഇന്ത്യൻ ബഹിരാകാശ മേഖലയെ സംബന്ധിച്ചിടത്തോളം 2023 ജൂലൈ 14 സുവർണ്ണ ലിപികളിൽ പതിയുമെന്നാണ് പ്രധാനമന്ത്രി പറഞ്ഞത്. ട്വിറ്ററിലൂടെയാണ് ചന്ദ്രയാൻ -3ന് അദ്ദേഹം ആശംസകൾ നേർന്നത്. ഇന്ന് രാജ്യത്തിന്റെ മുന്നാമത്തെ ചാന്ദ്രദൗത്യം അതിന്റെ യാത്ര ആരംഭിക്കുമെന്നും രാജ്യത്തിന്റെ പ്രതീക്ഷകളും സ്വപ്‌നങ്ങളം ദൗത്യം വഹിക്കുന്നുവെന്നും അദ്ദേഹം ട്വിറ്ററിൽ കുറിച്ചു.
ഇന്ന് ഉച്ചയ്‌ക്ക് 2.35ന് ആന്ധ്രാപ്രദേശിലെ ശ്രീഹരിക്കോട്ടയിൽ നിന്നാണ് ഇന്ത്യയുടെ ചന്ദ്രയാൻ-3 പര്യവേഷണത്തിന് തുടക്കം കുറിക്കുന്നത്. ദൗത്യം വിജയകരമാകുന്ന പക്ഷം ചന്ദ്രനിൽ ഇറങ്ങുന്ന നാലാമത്തെ രാജ്യമായി ഇന്ത്യ മാറ്റും എന്നതും ശ്രദ്ധേയമാണ്. ഇന്ത്യയുടെ ചാന്ദ്രദൗത്യത്തിന് പിന്നിൽ പ്രവർത്തിച്ച ശാസ്ത്രജ്ഞർക്ക് പ്രധാനമന്ത്രി നന്ദി അറിയിച്ചു. ബഹിരാകാശ മേഖലയിൽ ഇന്ത്യയ്‌ക്ക് വളരെ സമ്പന്നമായ ചരിത്രമാണുള്ളതെന്നും അദ്ദേഹം പറഞ്ഞു.
അതേസമയം, ഭാരതത്തിന്റെ മൂന്നാം ചാന്ദ്ര പര്യവേഷണ ദൗത്യമായ ചന്ദ്രയാൻ-3 ശ്രീഹരിക്കോട്ടയിലെ സതീഷ് ധവാൻ സ്പേസ് സെന്ററിൽ നിന്ന് ഇന്ന് വിക്ഷേപണം നടത്തും. 2019-ൽ ചന്ദ്രയാൻ-2വിന്റെ ദൗത്യം സോഫ്റ്റ് ലാൻഡിംഗ് ശ്രമത്തിനിടെ പരാജയപ്പെട്ടിരുന്നു. ഇതിന് ശേഷം ഐഎസ്ആർഒ നടത്തുന്ന ശ്രമമാണ് ചന്ദ്രയാൻ-3. ഈ ദൗത്യം വിജയിക്കുന്നതോടെ ചന്ദ്രന്റെ ദക്ഷിണധ്രുവത്തിൽ ഇറങ്ങുന്ന ആദ്യത്തെ ബഹിരാകാശ പേടകമെന്ന ചരിത്രം ചന്ദ്രയാൻ-3 നേടും.
14th July 2023 will always be etched in golden letters as far as India’s space sector is concerned. Chandrayaan-3, our third lunar mission, will embark on its journey. This remarkable mission will carry the hopes and dreams of our nation. pic.twitter.com/EYTcDphaES
— Narendra Modi (@narendramodi) July 14, 2023
Comments