ന്യൂഡൽഹി: പ്രധാനമന്ത്രി നരേന്ദ്രമോദി തുറന്നിട്ട പുത്തൻ ബഹിരാകാശ സംരംഭകത്വ പദ്ധതി ചന്ദ്രയാൻ-3 ലക്ഷ്യം കൈവരിക്കുന്നതോടെ ഏറെ ആകർഷകമാകുമെന്ന് ഇന്ത്യൻ ബഹിരാകാശ ശാസ്ത്രഞ്ജൻ എസ് നമ്പി നാരായണൻ. ജനം ടിവിയ്‌ക്ക് നൽകിയ പ്രത്യേക അഭിമുഖത്തിലാണ് അദ്ദേഹം ഇക്കാര്യങ്ങൾ വ്യക്തമാക്കിയത്.
‘രാജ്യത്തിന്റെ ശാസ്ത്ര സാങ്കേതിക രംഗത്തെ പ്രധാന നേട്ടങ്ങളിലൊന്നാണ് ചന്ദ്രയാൻ-3 എന്നും അദ്ദേഹം പറഞ്ഞു. ചന്ദ്രയാൻ-3 പൂർണ വിജയം കൈവരിക്കും. അമേരിക്ക, റഷ്യ,ചൈന എന്നീ രാജ്യങ്ങൾ മുമ്പ് ചന്ദ്രയാൻ വിക്ഷേപിക്കുകയും വിവരങ്ങൾ ശേഖരിക്കുകയും ചെയ്തിട്ടുണ്ട്. ആ വിവരങ്ങളുടെ ഒരു സ്ഥിരീകരണം അല്ലെങ്കിൽ ഉറപ്പാണ് ഈ വിക്ഷേപണത്തിലൂടെ നമുക്ക് വേണ്ടത്’അദ്ദേഹം പറഞ്ഞു.
‘2019-ൽ നടക്കാത്ത ചന്ദ്രയാൻ-2 എന്ന വിക്ഷേപണം ഇന്ന് നടത്തി കാണിക്കുക എന്നതാണ് ചന്ദ്രയാൻ-3 വിക്ഷേപണത്തിന്റെ ലക്ഷ്യം. ശാസ്ത്രസാങ്കേതിക രംഗത്തെ നേട്ടങ്ങളിൽ സുപ്രധാനമാണിത്. അന്ന് പരാജയപ്പെട്ടതിന്റെ കാരണവും വെല്ലുവിളിയും വ്യക്തമായി മനസിലാക്കിയാണ് ചന്ദ്രയാൻ-3 വിക്ഷേപിക്കാൻ ശാസ്ത്രലോകം തയാറെടുക്കുന്നത്. അപ്രതീഷിതമായുണ്ടായ സോഫ്റ്റലാൻഡിംഗ് പ്രശ്‌നമാണ് അന്ന് ദൗത്യം പരാജയപ്പെടുത്തതിന് കാരണമായത്. എന്നാൽ അത് നടത്താൻ സാധിക്കുമെന്ന് തെളിയിക്കുന്നതാണ് ചന്ദ്രയാൻ-3 യുടെ വിക്ഷേപണത്തിന്റെ മുഖ്യ ലക്ഷ്യമെന്നും നമ്പി നാരായണൻ ചൂണ്ടിക്കാട്ടി.
















Comments