ചെന്നൈ: കള്ളപ്പണക്കേസിൽ അറസ്റ്റിലായ തമിഴ്‌നാട് മന്ത്രി സെന്തിൽ ബാലാജിയെ കസ്റ്റഡിയിലെടുക്കാൻ ഇ.ഡിക്ക് അവകാശമുണ്ടെന്ന് മദ്രാസ് ഹൈക്കോടതി. മന്ത്രിയുടെ ഭാര്യ മെഗല നൽകിയ ഹേബിയസ് കോർപ്പസ് ഹർജിയിലാണ് ഹൈക്കോടതിയുടെ ഉത്തരവ്.
‘സെന്തിൽബാലാജിയെ കസ്റ്റഡിയിലെടുക്കാൻ ഇഡിക്ക് ഇവിടെ അവകാശമുണ്ടെന്ന് ഞാൻ വിശ്വസിക്കുന്നു. അറസ്റ്റിലായ വ്യക്തി അന്വേഷണവുമായി സഹകരിക്കുക. നിരപരാധിയാണെങ്കിൽ വിചാരണക്കോടതിയിൽ നിരപരാധിത്വം തെളിയിക്കട്ടെ’. ജസ്റ്റിസ് സി വി കാർത്തികേയൻ പറഞ്ഞു.
സെന്തിൽ ബാലാജിക്ക് വേണ്ടി മുതിർന്ന അഭിഭാഷകൻ കപിൽ സിപിലും എൻഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റിന് വേണ്ടി തുഷാർ മേത്തയും ഹാജരായി. കസ്റ്റഡി നീട്ടാമെന്ന് പ്രിൻസിപ്പൽ സെഷൻസ് കോടതി അറിയിച്ചതിനെ തുടർന്ന് സെന്തിൽ ബാലാജിയുടെ കസ്റ്റഡി ജൂലൈ 26 വരെ നീട്ടി.
Comments