ജയ്പൂർ : ജോലിയിൽ സ്ഥാനം കയറ്റാൻ നൽകാനെന്ന പേരിൽ ഹിന്ദു യുവാവിനെ വിദേശ കമ്പനി ഇസ്ലാമാക്കി മാറ്റിയതായി പരാതി .രാജസ്ഥാനിലെ സിക്കാർ സ്വദേശിയായ പരശുറാം ജോലിക്കായി വിദേശത്തേയ്ക്ക് പോയതായിരുന്നു . പ്രതിമാസം 1.5 ലക്ഷം രൂപ ശമ്പളം നൽകിയിരുന്നു .
എന്നാൽ അധികം വൈകാതെ സീനിയർ തലത്തിൽ ജോലി ചെയ്യണമെങ്കിൽ ഇസ്ലാം മതം സ്വീകരിക്കണമെന്ന് കമ്പനി അധികൃതർ ആവശ്യപ്പെട്ടു . താൻ മതപരിവർത്തനത്തിന് എതിരാണെന്ന് പറഞ്ഞിട്ടും സമ്മർദ്ദം ചെലുത്തി തന്നെ ഇസ്ലാമാക്കി മാറ്റി .പേര് മുഹമ്മദ് യൂസഫ് എന്നാക്കി മാറ്റുകയും ചെയ്തു .
എന്നാൽ അടുത്തിടെ ഇന്ത്യയിൽ തിരിച്ചെത്തിയ പരശുറാം ഹിന്ദുമതത്തിലേക്ക് മടങ്ങിവരാനുള്ള ആഗ്രഹം പ്രകടിപ്പിച്ചു. പീതാധീശ്വർ ഓം ദാസ് മഹാരാജിന്റെ അടുത്ത് പോയി തന്റെ ആഗ്രഹം തുറന്ന് പറഞ്ഞാണ് ചടങ്ങുകൾ നടത്തി സനാതന ധർമ്മത്തിലേയ്ക്ക് മടങ്ങിയത് . ഈ സംഭവത്തിന്റെ വീഡിയോയും സോഷ്യൽ മീഡിയയിൽ വൈറലാകുകയാണ്.
Comments