കോഴിക്കോട്: കാലടി സംസ്‌കൃത സർവ്വകലാശാലയുടെ കൊയിലാണ്ടി പ്രദേശിക കേന്ദ്രത്തിൽ അദ്ധ്യാപകരെ എസ് എഫ് ഐ പ്രവർത്തകർ പൂട്ടിയിട്ടു. പ്രദേശിക കേന്ദ്രത്തിലെ വേദാന്തം പി ജി കോഴ്‌സ് നിർത്തലാക്കുന്നതിനെതിരായ സമരത്തിനിടയിലാണ് അദ്ധ്യാപകരെ പൂട്ടിയിട്ടത്. വേദാന്തം പി ജി കോഴ്‌സ് പുനസ്ഥാപിക്കണമെന്നാണ് എസ് എഫ് ഐ യുടെ ആവശ്യം.
ഇന്ന് രാവിലെയായിരുന്നു എസ് എഫ് ഐ പ്രവർത്തകർ അദ്ധ്യാപകരെ പൂട്ടിയിട്ടത്. നിർത്തലാക്കുന്ന വേദാന്തം പി ജി കോഴ്‌സ് പുനസ്ഥാപിക്കണമെന്ന് ആവശ്യപ്പെട്ട് കഴിഞ്ഞ ഒരാഴ്ചയായി എസ് എഫ് ഐ സമരത്തിലായിരുന്നു. 15 ഓളം അദ്ധ്യാപകരെയാണ് പ്രവർത്തകർ പൂട്ടിയിട്ടത്.
















Comments