പാലക്കാട്: പാലക്കാട് ധോണിയിൽ നിന്ന് വനം വകുപ്പ് പിടികൂടി കൂട്ടിലാക്കിയ പി.ടി. സെവന്റെ കാഴ്ച നഷ്ടമായതിൽ ദുരൂഹത ആരോപിച്ച് ആന പ്രേമി സംഘം. ചട്ടം പഠിപ്പിക്കുന്നതിനിടയിലുള്ള ക്രൂര മർദ്ദനത്തിനിടയിലായിരിക്കാം ആനയുടെ കാഴ്ച നഷ്ടപ്പെട്ടതെന്ന് ആന പ്രേമി സംഘം ആരോപിച്ചു. ആന പൂർണ്ണ ആരോഗ്യവാനാണെന്നും, ശരീരത്തിൽ പെല്ലറ്റ് കൊണ്ട് പരിക്കേറ്റിട്ടില്ലെന്നും ആന പ്രേമി സംഘത്തിന് വനം വകുപ്പിൽ നിന്ന് വിവരാവകാശ രേഖ ലഭിച്ചിരുന്നു.
കഴിഞ്ഞ ദിവസമാണ് പി.ടി. സെവൻ എന്ന കാട്ടുകൊമ്പന്റെ വലത് കണ്ണിന്റ കാഴ്ച നഷ്ടമായ കാര്യം വനം വകുപ്പ് പുറത്തുവിട്ടത്. എയർ ഗണ്ണിൽ നിന്നുളള പെല്ലറ്റ് കൊണ്ടതാവാം കാഴ്ച നഷ്ടമാവാൻ കാരണം എന്നായിരുന്നു വനം വകുപ്പ് പറഞ്ഞത്. ഹൈക്കോടതിയുടെ വിദഗ്ധസമിതി പരിശോധിച്ചപ്പോഴും ആനയുടെ കാഴ്ച പോയത് പെല്ലറ്റ് കൊണ്ടാണെന്ന് വനം വകുപ്പ് പറഞ്ഞിരുന്നു.
എന്നാൽ ഇതിൽ ദുരൂഹതയുണ്ടെന്നാണ് ആന പ്രേമി സംഘത്തിന്റെ ആരോപണം. കഴിഞ്ഞ ഏപ്രിൽ 26-ന് ആന പ്രേമി സംഘത്തിന് വനം വകുപ്പ് നൽകിയ വിവരാവകാശ മറുപടിയിൽ പി.ടി. സെവന്റെ ശരീരത്തിൽ പെല്ലറ്റ് കൊണ്ടിട്ടില്ല എന്നും വിവിധ ഡോക്ടടർമാർ പരിശോധന നടത്തി എന്നുമായിരുന്നു പറഞ്ഞിരുന്നത് എന്നാൽ ഇപ്പോൾ പെല്ലറ്റ് കൊണ്ട് കാഴ്ച നഷ്ടമായി എന്നു പറയുമ്പോൾ അത് മറ്റെന്തെങ്കിലും മറച്ച് വെക്കാനാവാം എന്ന് ആന പ്രേമി സംഘം പറയുന്നു. അതേസമയം വിഷയത്തിൽ ചീഫ് വൈൽഡ് ലൈഫ് വാർഡന് ഉൾപ്പെടെ പരാതി നല്കുമെന്നും വനം വകുപ്പ് വ്യക്തമാക്കി.
















Comments