2023 ജൂലൈ 16 മുതൽ 22 വരെ (മിഥുനം 31 മുതൽ കർക്കിടകം 6 വരെ) ഒരാഴ്ച്ച സമയത്തെ പൊതു ചന്ദ്രരാശി വാരഫലം.
Sunday, July 13 2025
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
    • Maharashtra
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Tech
  • Culture
    • Astrology
    • Spirituality
    • Temple
  • ‌
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
    • Maharashtra
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Tech
  • Culture
    • Astrology
    • Spirituality
    • Temple
  • ‌
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
ENGLISH  ·  TV
  • Latest News
  • Sports
  • Defence
  • Business
Home Culture Astrology

2023 ജൂലൈ 16 മുതൽ 22 വരെ (മിഥുനം 31 മുതൽ കർക്കിടകം 6 വരെ) ഒരാഴ്‌ച്ച സമയത്തെ പൊതു ചന്ദ്രരാശി വാരഫലം.

Janam Web Desk by Janam Web Desk
Jul 15, 2023, 03:52 pm IST
FacebookTwitterWhatsAppTelegram

ഗ്രഹസ്ഥിതി അനുസരിച്ചു ആണ് പൊതുഫലം പറയുന്നത്, ജാതകത്തിലെ യോഗങ്ങളും ഗ്രഹനിലയും അനുസരിച്ചു അനുഭവത്തിൽ ഏറ്റക്കുറച്ചിലുകൾ ഉണ്ടാകും.

രാശിചക്രത്തിലെ നാലാംരാശിയും സ്ത്രീരാശിയും ജലരാശിയുമായ കര്‍ക്കിടകത്തിന്റെ അധിപതിയായി ‘സുന്ദരിയായ’ ചന്ദ്രനെയാണ് ആചാര്യന്മാര്‍ കല്പിച്ചിട്ടുള്ളത്. നിശാകരന്‍ , ഔഷധീശന്‍ , 27 നക്ഷത്രങ്ങളുടെ ഭര്‍ത്താവ്, സോമന്‍ എന്നീ പേരുകളില്‍ അറിയപ്പെടുന്ന ചന്ദ്രനെ മനസ്സ്, മാതാവ്, ജലം, കഫം, ദേഹം, സൗന്ദര്യം തുടങ്ങിയവയുടെ കാരകനായും കരുതപ്പെടുന്നു.

ഇതേ രാശിയില്‍ തന്നെയാണ് ദേവഗുരുവും അറിവിന്റെയും ധനത്തിന്റെയും കാരകനായ വ്യാഴം ഉച്ചനാവുന്നത്. കൂടാതെ പരാക്രമത്തിന്റെയും ഊര്‍ജ്ജസ്വലതയുടെയും കാരകനായ ചൊവ്വ നീചമാകുന്നതും കര്‍ക്കിടകം രാശിയില്‍ തന്നെയാണ്. എന്നാല്‍ കര്‍ക്കിടകം രാശിസ്വരൂപം വശങ്ങളിലേക്കു ചലിക്കാന്‍ ശ്രമിക്കുന്ന ഞണ്ടാണ്. ഞണ്ടിന്റെ പ്രത്യേകത കട്ടിയുള്ള ഉപരിതലവും മൂര്‍ച്ചയേറിയതും ബലമുള്ളതുമായ കാലുകളും ഉപയോഗിച്ച് മൃദുലതയുള്ള ഉള്‍വശം സംരക്ഷിക്കുകയെന്നതാണ്. പ്രായോഗിക ജീവിതത്തില്‍ ബലമുള്ള വീടുണ്ടാക്കി അതിനകത്തുള്ളവരെ സംരക്ഷിക്കുക എന്നതാണ്. മേല്‍പ്പറഞ്ഞ സുന്ദരിയായ ചന്ദ്രനും, പണ്ഡിതനായ വ്യാഴവും, പരാക്രമിയായ ചൊവ്വയും, രാശി സ്വരൂപമായ ഞണ്ടും കൂടിയാണ് കര്‍ക്കിടകം രാശിക്കാരുടെ ആകൃതി, സ്വഭാവം, തൊഴില്‍ , അസുഖങ്ങള്‍ തുടങ്ങിയവ നമുക്ക് കാട്ടിത്തരുന്നത്.

അത് പോലെ കർക്കിടകം ശരീരം പ്രതിരോധ ശേഷി കൂട്ടി വാത, പിത്ത, കഥ ആധിക്യം കുറച്ച് സൗന്ദര്യവും മാനസ്സിക ആരോഗ്യവും വീണ്ടെടുക്കാൻ കർക്കിടകത്തിൽ ശരീരം എളതാകുമ്പോൾ പഴമക്കാരും പുതു തലമുറയും പല രീതിയിൽ കർക്കിടകം ജീവിതം ആരോഗ്യപൂർണ്ണമാക്കാൻ പ്രയോഗിക്കുന്നു. കർക്കിടകത്തിന്റെ ജ്യോതിഷമായ പ്രാധാന്യം ആണ് ഇവിടെ സൂചിപ്പിച്ചത്.

പൊതുവായ ഫലം: സ്ത്രീ നിമിത്തം വീണ്ടും രാഷ്‌ട്രീയത്തിൽ പ്രശ്നങ്ങൾ രൂക്ഷമാകും. ഭരണ പക്ഷത്തു നിന്നും പ്രതിപക്ഷത്തു നിന്നും ചില അപ്രതീഷിത വിയോഗം ഉണ്ടാവും. വാഹന അപകടങ്ങൾ ഗണ്യമായി കൂടുന്നതായി തോന്നും. ചില ഭാഗത്തു പ്രകൃതി ക്ഷോഭം ശക്തമാകും. കാറ്റും ഇടിമിന്നലും വൻ നാശം ഉണ്ടാക്കും. വീണ്ടും തീ പിടുത്തം അനുഭവത്തിൽ വന്നേക്കാം. ചില പ്രദേശങ്ങളിൽ ഭൂകമ്പം ഉണ്ടാവും. പകർച്ചവ്യാധികൾ കൂടുന്ന കാലമാണ് ജനങ്ങൾ ജാഗ്രത പാലിക്കുക. ചില പ്രദേശങ്ങളിൽ നല്ല മഴ ലഭിക്കും. പുതിയ ചില നിയമങ്ങൾ വരും

ഈ വാരത്തിൽ മകയിര്യം , തിരുവാതിര, പുണർതം, പൂയം, ആയില്യം, മകം, പൂരം നക്ഷത്രക്കാർ അവരവരുടെ നക്ഷത്രം വരുന്ന ദിവസം വൃതം അനുഷ്ഠിക്കുന്നതും ക്ഷേത്രത്തിൽ പോയി തൊഴുതു യഥാവിധി വഴിപാടുകൾ നടത്തുന്നത് ഉചിതമായിരിക്കും.

മേടം രാശി: (അശ്വതി ഭരണി, കാർത്തിക ആദ്യ 1/4 ഭാഗം) :
ഈ വാരം ഗുണദോഷ സമ്മിശ്രമാണ്. വാക്കു തർക്കങ്ങളിൽ നിന്നും ഒഴിഞ്ഞു മാറുന്നത് ചില ബന്ധങ്ങൾ വഷളാകാതിരിക്കാൻ ഉചിതമായിരിക്കും. പല സമയത്തും മൗനം ഗുണം ചെയ്യും. കൃഷി സംബന്ധമായി ജോലി ചെയ്യുന്നവർക്ക് വരുമാനത്തിൽ ഗണ്യമായ മാറ്റം അനുഭവപ്പെടും. വസ്തുതർക്കവുമായി ബന്ധപ്പെട്ട് കോടതിയിൽ നിന്നും അനുകൂല വിധി ഉണ്ടാവും.

ഇടവം രാശി: (കാർത്തിക 3/4 ഭാഗം രോഹിണി, മകയിര്യം ആദ്യ 1/2 ഭാഗവും):
മാതാപിതാക്കളുടെ ആഗ്രഹങ്ങൾ നിറവേറ്റും. മുടങ്ങി കിടന്നിരുന്ന വഴിപാടുകൾ ചെയ്തുതീർക്കും. കുടുംബത്തിൽ സ്വസ്ഥതയും സമാധാനവും ദാമ്പത്യ ഐക്യവും ഉണ്ടാവും. ആരോഗ്യ കാര്യങ്ങളിൽ ശ്രദ്ധ ചെലുത്തും. സഞ്ചാരക്ലേശം വർദ്ധിക്കും. വാഹനം ഉപയോഗിക്കുമ്പോൾ പ്രത്യേകം സൂക്ഷിക്കുക.

മിഥുനം രാശി: (മകയിര്യം 1/2 ഭാഗം, തിരുവാതിര, പുണർതം ആദ്യ 3/4 ഭാഗം):

മനസ്സിൽ വിചാരിക്കുന്ന കാര്യങ്ങൾ നടക്കുന്ന സമയം ആണ്. വിരോധികളായിരുന്ന പലരും സ്നേഹിതരായി തീരും. ദൈവാധീനം കൂടുന്ന സമയം ആണ് പല അനുഭവങ്ങളും ജീവിതത്തിൽ ഉണ്ടാവും. കണ്ണിന് അസുഖം ഉള്ളവർ കൃത്യ സമയത്തു പരിശോധന നടത്തുന്നത് ഉചിതമായിരിക്കും.

കർക്കിടകം രാശി: (പുണർതം 1/4, പൂയം, ആയില്യം):

വിവാഹം പോലുള്ള ചില മംഗള കർമ്മങ്ങൾ നടത്തികൊടുക്കുവാനും നടക്കാനും സാധ്യതയുണ്ട്. പുതിയ വാഹനം, വീട് എന്നിവക്ക് യോഗമുള്ള കാലമാണ്. ചിലർക്ക് അന്യസ്ത്രീ ബന്ധം വഷളായി മാനഹാനി ധനനഷ്ടം തുടങ്ങി ദേഹോപദ്രവം വരെ സാധ്യത ഉണ്ട്. ജീവിതത്തിൽ ആരോഗ്യപരമായ മുൻകരുതൽ എന്ന രീതിയിൽ ഭക്ഷണ ക്രമം അടക്കം ചില കാര്യങ്ങളിൽ താൻ അറിയാതെ തന്നെ നിയന്ത്രണം കൊണ്ട് വരും.

ചിങ്ങം രാശി: (മകം, പൂരം, ഉത്രം ആദ്യ 1/4 ഭാഗം):

പുതിയ ചില ആഡംബര വസ്തുക്കൾ വന്നു ചേരും. തൊഴിൽപരമായ കാര്യങ്ങളിൽ കീർത്തിയും പ്രശസ്‌തിയും വർദ്ധിക്കും. ഇഷ്ടപെട്ട സ്ഥലങ്ങൾ സന്ദർശിക്കുവാൻ അവസരം ഉണ്ടാവും. സാമ്പത്തികമായി ചില പുതിയ വഴികൾ വന്നു ചേരും. ബന്ധുജനസമാഗമം പ്രതീക്ഷിക്കാം.

കന്നി രാശി: (ഉത്രം 3/4,അത്തം, ചിത്തിര ആദ്യ 1/2 ഭാഗം):

തൊഴിൽ അന്വേഷിക്കുന്നവർക്ക് പുതിയ ചില അവസരങ്ങൾ വന്നു ചേരും. സർക്കാർ തലത്തിൽ പ്രവർത്തിക്കുന്നവർക്കു പ്രൊമോഷൻ കിട്ടാൻ സാധ്യത ഉണ്ട്. എന്നാൽ ചില സഹപ്രവർത്തരുടെ ചതി ജോലിയിലെ പ്രൊമോഷന് തടസ്സം സൃഷ്ട്ടിക്കും. കുടുബക്കാരുമായി ഉണ്ടായിരുന്ന പ്രശ്നങ്ങൾ ഒത്തുതീർപ്പാകും .

തുലാം രാശി: (ചിത്തിര അവസാന 1/2 ഭാഗം, ചോതി, വിശാഖും ആദ്യ 3/4 ഭാഗം):

ഈ വാരം ഗുണദോഷ സമ്മിശ്രമാണ്. ശത്രുക്കളെ കൊണ്ട് ചില ഉപദ്രവങ്ങൾക്കു സാധ്യത ഉണ്ട് എന്നിരുന്നാലും ദൈവാധീനം ഉള്ളത് കൊണ്ട് പ്രതിസന്ധികൾ തരണം ചെയ്യുവാൻ പറ്റും. തൊഴിൽ പരമായും ബിസിനസ് പരമായും പുതിയ അവസരങ്ങൾ വന്നു ചേരും. സാമ്പത്തീകമായി പുരോഗതി ഉണ്ടാവും. മനസ്സിൽ വിചാരിക്കുന്ന കാര്യങ്ങൾ നടക്കുന്ന കാലമാണ്.

വൃശ്ചികം രാശി: (വിശാഖവും അവസാന 1/4 ഭാഗം അനിഴം, തൃക്കേട്ട):

ആരോഗ്യ കാര്യങ്ങളിൽ വിദഗ്‌ദ അഭിപ്രായം തേടും. ചില അനാവശ്യ കേസുവഴക്കുകളിൽ പെടാതെ സൂക്ഷിക്കുക. അനാരോഗ്യത്താൽ അവധി എടുക്കേണ്ടിവരും. മനസ്സിന് സ്വസ്ഥതയും സമാധാനവും നഷ്ടപ്പെടും. എന്നാൽ വാരം അവസാനം പുതിയ തൊഴിലും ധനലാഭവും പ്രതീക്ഷിക്കാം.

ധനു രാശി: (മൂലം, പൂരാടം, ഉത്രാടം ആദ്യ 1/4 ഭാഗം):

ചില ഭാഗ്യാനുഭവങ്ങൾ തേടി വരും. ദാമ്പത്യ സൗഖ്യവും സമാധാനവും ഉണ്ടാവും. ഉദര സംബന്ധമായി പ്രശ്നങ്ങൾ ഉണ്ടാവാതെ സൂക്ഷിക്കുക. മേലധികാരിയിൽ നിന്നും പ്രശംസാപത്രം ലഭിക്കും. പുതിയ ബിസിനസ് അവസരങ്ങൾ വന്നുചേരും. സാമ്പത്തീകമായി ലാഭം ഉണ്ടാവുന്ന വാരമാണ്. സുഹൃത്തുക്കളെ തിരഞ്ഞെടുക്കുമ്പോൾ സൂക്ഷികുക ചതി വരാൻ സാധ്യത ഉണ്ട്

മകരം രാശി: (ഉത്രാടം അവസാന 3/4, തിരുവോണം, ആദ്യ അവിട്ടം 1/2 ഭാഗം):

വ്യവസ്ഥകൾ പാലിക്കുവാൻ അശ്രാന്ത പരിശ്രമം വേണ്ടി വരും. കുടുംബത്തിൽ ആഹ്ളാദ അന്തരീക്ഷം സംജാതമാകും. അന്യദേശവാസം അഥവാ വിദേശ യോഗത്തിനുള്ള അവസരം വന്നു ചേരും. മേലധികാരികളോടും ഉന്നതമാരോടും വാക്ക് തർക്കത്തിന് പോകരുത്.

കുംഭം രാശി: (അവിട്ടം അവസാന 1/2 ഭാഗം, ചതയം, പൂരൂരുട്ടാതി ആദ്യ 3/4 ഭാഗം):
വേണ്ടപ്പെട്ട ചില ആളുകളുടെ വിയോഗം മനസ്സിന് താങ്ങാൻ പറ്റാതെ വരും. ആരോഗ്യപരമായി പ്രശ്നം ഉള്ളവർ പ്രത്യേകിച്ച് ഉദര സംബന്ധമായും ഹൃദയ സംബന്ധമായും പ്രശ്നങ്ങൾ ഉള്ളവർ ചെക്കപ്പുകൾ കൃത്യ സമയത്തു ചെയ്യുന്നത് നല്ലതായിരിക്കും. തൊഴിപരമായി വിചാരിച്ച രീതിയിൽ ഉള്ള വിജയം ലഭിക്കുകയും സാമ്പത്തീകലാഭവും ഉണ്ടാവും.

മീനം രാശി: (പൂരൂരുട്ടാതി അവസാന 1/4 ഭാഗം, ഉതൃട്ടാതി, രേവതി):

ഭിന്നാഭിപ്രായങ്ങളെ ഏകോപിക്കുവാൻ അശ്രാന്ത പരിശ്രമം വേണ്ടി വരും. പറയുന്ന വാക്കുകളിൽ അബദ്ധമുണ്ടാകാതെ നോക്കണം. ശരീര ചൈതന്യം വർദ്ധിക്കുന്ന സമയം ആണ്. സഞ്ചാരശീലം പ്രകടമാകുന്ന വാരമാണ് . ഭക്ഷ്യ വിഷബാധ ഏൽക്കാതെ സൂക്ഷിക്കുക. ശത്രുക്കളുടെ മേൽ വിജയം ലഭിക്കും. വാരം അവസാനം തൊഴിൽ പരമായി ഉയർച്ചയും സാമ്പത്തീക ലാഭവും പ്രതീക്ഷികാം.

ജയറാണി ഈ വി .
WhatsApp No : 9746812212
(പാരമ്പര്യ ജ്യോതിഷ കുടുംബത്തിലെ അംഗം . ഇരുപതിലേറെ വർഷമായി ജ്യോതിഷം സംഖ്യാശാസ്ത്രം വാസ്തു ആചാര അനുഷ്ഠാന വിഷയങ്ങൾ കൈകാര്യം ചെയ്യുന്നു)
Weekly Prediction by Jayarani E.V / 2023 July 16 to July 22

Tags: SUBJayaraniWeekly Prediction
ShareTweetSendShare

Comments

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ വായനക്കാരുടേതു മാത്രമാണ്, ജനംടിവിയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അശ്ലീലവും അസഭ്യവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക; ഇത്തരം അഭിപ്രായങ്ങള്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്.

More News from this section

മൂലം മുതൽ രേവതി വരെയുള്ള നക്ഷത്രങ്ങളുടെ കുംഭമാസഫലം

നിങ്ങളുടെ ഇന്ന്: 2025 ഫെബ്രുവരി 13 വ്യാഴാഴ്ച; Today’s Horoscope; ഇന്നത്തെ നക്ഷത്രഫലം

മകം മുതൽ തൃക്കേട്ട വരെയുള്ള നക്ഷത്രങ്ങളുടെ കുംഭമാസഫലം

അശ്വതി മുതൽ ആയില്യം വരെയുള്ള നക്ഷത്രങ്ങളുടെ കുംഭമാസ ഫലം

നിങ്ങളുടെ ഇന്ന്: 2025 ഫെബ്രുവരി 12 ബുധനാഴ്ച; Today’s Horoscope; ഇന്നത്തെ നക്ഷത്രഫലം

നിങ്ങളുടെ ഇന്ന്: 2025 ഫെബ്രുവരി 11 ചൊവ്വാഴ്ച; Today’s Horoscope; ഇന്നത്തെ നക്ഷത്രഫലം

Latest News

വിദ്യാഭ്യാസ മന്ത്രിക്ക് പലകാര്യങ്ങളിലും അറിവില്ലാത്തതുപോലെ ഗുരുപൂജയിലും വേണ്ടത്ര അറിവില്ല: വി മുരളീധരൻ

സാമ്പത്തിക തർക്കം; കന്നഡ നടിയെ കൊലപ്പെടുത്താൻ ശ്രമം, ഭർത്താവിന്റെ ആക്രമണം പിരിഞ്ഞ് താമസിക്കുന്നതിനിടെ

ലക്ഷ്യമിട്ടത് വിധവകളെ,ഹിന്ദു സ്ത്രീകളെ പരാമർശിക്കുന്നത് ‘പ്രൊജക്ട്’എന്ന കോഡുഭാഷയിൽ;ഒപ്പം വ്യാജ തിരിച്ചറിയൽരേഖകളും ഫേക്ക് സോഷ്യൽമീഡിയ പ്രൊഫൈലുകളും

സിപിഐഎം അക്രമത്തിന്റെ ജീവിക്കുന്ന രക്തസാക്ഷി സി സദാനന്ദൻ മാസ്റ്റർ രാജ്യസഭയിലേക്ക്

നടനും മുൻ ബിജെപി എംഎൽഎയുമായ കോട്ട ശ്രീനിവാസ റാവു അന്തരിച്ചു, വിടപറ‍ഞ്ഞത് മികവുറ്റ കലാകാരനും ജനസേവകനുമായ വ്യക്തിത്വം

ഇടവേളയ്‌ക്ക് ശേഷം വീണ്ടും ശക്തമായ മഴ; 7 ജില്ലകളിൽ യെല്ലോ അലർട്ട്

“എല്ലാ ​ദിവസും അർദ്ധരാത്രി ഞെട്ടിയുണരും, ആ ട്രോമയിൽ നിന്നും കരകയറാനായിട്ടില്ല, ഇപ്പോൾ ചികിത്സയിലാണ്”: വിമാനാപകടത്തിന്റെ ആഘാതം വിട്ടുമാറാതെ വിശ്വാസ്

“ഇന്ത്യക്കെതിരെ ആണവായുധങ്ങൾ ഉപയോ​ഗിച്ചിട്ടില്ല, അസിം മുനീർ പ്രസിഡന്റാകുമെന്നത് അഭ്യൂഹം മാത്രം” : അവകാശവാദങ്ങളുമായി ഷെ​ഹ്ബാസ് ഷെരീഫ്

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies