തിരുവനന്തപുരം: കെഎസ്ആർടിസിയിൽ സാമ്പത്തിക പ്രതിസന്ധി രൂക്ഷമായ സാഹചര്യത്തിൽ സ്ഥാനത്ത് നിന്ന് മാറ്റണമെന്ന് ആവശ്യപ്പെട്ട് കെഎസ്ആർടിസി എംഡി ബിജു പ്രഭാകർ ചീഫ് സെക്രട്ടറി ഡോ.വി വേണുവുമായി കൂടിക്കാഴ്ച നടത്തി. കെഎസ്ആർടിസിയിലെ സാമ്പത്തിക പ്രതിസന്ധിയും മാനേജ്‌മെന്റ് നേരിടുന്ന പ്രശ്നങ്ങളും ഇന്ന വൈകീട്ട് ആറ് മണിക്ക് സമൂഹമാദ്ധ്യമത്തിലൂടെ പൊതുജനങ്ങൾക്ക മുന്നിൽ തുറന്നുക്കാട്ടുമെന്നും ബിജു പ്രഭാകർ പറഞ്ഞു. അതേസമയം, ബിജു പ്രഭാകർ സിഎംഡി സ്ഥാനമൊഴിയുന്നത് സംബന്ധിച്ച വിവരം സർക്കാരിന്റെ ശ്രദ്ധയിൽപ്പെട്ടിട്ടില്ലെന്ന് ഗതാഗത മന്ത്രി ആന്റണി രാജു വ്യക്തമാക്കി.
ബിജു പ്രഭാകറിന്റെ വസതിയിലേക്ക് ഐഎൻടിയുസി കഴിഞ്ഞ ദിവസം പ്രവർത്തകർ മാർച്ച് നടത്തിയിരുന്നു. തൊഴിലാളി സംഘടനകളുടെ നേതൃത്വത്തിൽ തന്നെ വ്യക്തിപരമായി ആക്ഷേപിക്കുന്ന പ്രവർത്തനങ്ങളാണ് നടക്കുന്നതെന്നും ബിജു പ്രഭാകർ പറഞ്ഞു. സിഐടിയു ഉൾപ്പടെയുള്ള സംഘടനകൾ കുറ്റം മുഴുവൻ തന്റെയും മാനേജ്‌മെന്റിന്റെയും തലയിൽ കെട്ടി വയ്‌ക്കുകയാണ്. തൊഴിലാളികളുടെയും സംഘടനകളുടേയും ഭാഗത്തുനിന്ന് വേണ്ടവിധത്തിലുള്ള സഹകരണം ലഭിക്കുന്നില്ലെന്നും ഒരു വിഭാഗം ജീവനക്കാർ തനിക്കെതിരെ കൃത്യമായ അജണ്ടയോടെ പ്രവർത്തിക്കുന്നതായുമാണ് അദ്ദേഹത്തിന്റെ ആരോപണം.
കെഎസ്ആർടിസിയിലെ ശമ്പളവും പെൻഷനും വൈകുന്നതുമായി ബന്ധപ്പെട്ട് ഹൈക്കോടതിയിൽ കേസുകളുണ്ട്. ഹൈക്കോടതിയുടെ പരിഗണനയിലുളള കേസുകളിൽ വിമർശനം ഏറ്റുവാങ്ങുന്നത് സിഎംഡിയും മാനേജ്‌മെന്റുമാണ്.
















Comments