മുംബൈ സിറ്റി ഫുട്ബോൾ ക്ലബ് ഇന്ത്യൻ സൂപ്പർ ലീഗ് 2023-24 സീസണിന് മുന്നോടിയായി ക്ലബിന്റെ പുതിയ ലോഗോ അനാവരണം ചെയ്തു. പുതിയ മുംബൈ സിറ്റി എഫ്സി ക്രെസ്റ്റ് ക്ലബ്ബിന്റെ ലോഗോ ആദ്യ ലോഗോയിൽ നിന്നും നഗരത്തിന്റെ പുതിയ ചിഹ്നങ്ങളിൽ നിന്നും പ്രചോദനം ഉൾക്കൊണ്ടാണ് നിർമ്മിച്ചിട്ടുള്ളത്.
മാഞ്ചസ്റ്റർ സിറ്റി, ന്യൂയോർക്ക് സിറ്റി, മെൽബൺ സിറ്റി തുടങ്ങിയ ക്ലബുകളോട് സാമ്യമുള്ള ലോഗോയിലേക്കാണ് പുതിയ ലോഗോയിലൂടെ മുംബൈ സിറ്റി എഫ്സി കടന്നുവരുന്നത്. ബാന്ദ്ര വോർളി സീ ലിങ്ക്, മുംബൈ ട്രെയിൻ ശൃംഖല, മുംബൈയുടെ തീരപ്രദേശത്തെ ആലിംഗനം ചെയ്യുന്ന അറബിക്കടൽ എന്നിവ ലോഗോയിൽ ഉൾപ്പെടുന്നു.
പ്യൂമ സ്‌പോൺസർമാരായ പുതിയ മുംബൈ സിറ്റിയുടെ 2023-24 ഹോം കിറ്റും ഇന്ന് നടന്ന ചടങ്ങിൽ അനാച്ഛാദനം ചെയ്തു.














