‘മേപ്പടിയാൻ’ എന്ന സൂപ്പർഹിറ്റ് ചിത്രത്തിന് ശേഷം യുവ സംവിധായകൻ വിഷ്ണു മോഹൻ തിരക്കഥയെഴുതി സംവിധാനം ചെയ്യുന്ന രണ്ടാമത്തെ ചിത്രത്തിന്റെ പൂജയും സ്വിച്ചോൺ കർമ്മവും നടന്നു. ഇടപ്പള്ളി ശ്രീ അഞ്ചുമന ദേവീ ക്ഷേത്രത്തിൽ വെച്ച് നടന്ന ചടങ്ങിൽ നടൻ ഉണ്ണി മുകുന്ദൻ സന്നിഹിതനായിരുന്നു.
ബിജു മേനോൻ, അനു മോഹൻ, നിഖില വിമൽ, ഹക്കിം ഷാജഹാൻ, സിദ്ധിഖ്, രഞ്ജി പണിക്കർ തുടങ്ങിയവർ പ്രധാന കഥാപാത്രങ്ങളാകുന്ന ഈ പ്രണയ ചിത്രത്തിന് പേരിട്ടിട്ടില്ല. പ്ലാൻ ജെ സ്റ്റുഡിയോസ്, വിഷ്ണു മോഹൻ സ്റ്റോറീസ് എന്നീ ബാനറുകളിൽ ജോമോൻ ടി ജോൺ, ഷമീർ മുഹമ്മദ് വിഷ്ണു മോഹൻ എന്നിവർ ചേർന്ന് നിർമ്മിക്കുന്ന സിനിമയുടെ ഛായാഗ്രഹണം ജോമോൻ ടി. ജോൺ നിർവ്വഹിക്കുന്നു.
ചിത്രത്തിൽ സംഗീതസംവിധാനം നിർവഹിക്കുന്നത് അശ്വിൻ ആര്യനാണ്. ജൂലൈ 18-ന് ചിത്രീകരണം ആരംഭിക്കും. തുടർന്ന് ആലപ്പുഴ, കുമളി, പാലക്കാട്, തിരുവനന്തപുരം എന്നിവിടങ്ങളിലായി ചിത്രീകരണം പൂർത്തിയാകും.
Comments