തൃശൂർ: തൃശൂരിൽ മോഷണക്കുറ്റം ആരോപിച്ച് യുവതിയ്‌ക്ക് നേരെ പോലീസ് മർദ്ദനം. പോലീസ് മർദ്ദനത്തിൽ മനംനൊന്ത് യുവതിയടക്കമുളള നാലംഗ കുടുംബം വിഷം കഴിച്ച് ആത്മഹത്യയ്‌ക്ക് ശ്രമിച്ചു. തൃശൂർ അന്തിക്കാട്ടെ തമിഴ് കുടുംബം നിലവിൽ തൃശൂർ മെഡിക്കൽ കോളേജിൽ ചികിത്സയിലാണ്.
പേരാമംഗലം എസ്.ഐയുടെ ബന്ധുവിന്റെ പരാതിയിലാണ് യുവതിയ്‌ക്ക് നേരെ പോലീസ് മർദ്ദനമുണ്ടായത്. അന്തിക്കാട് പോലീസ് സ്റ്റേഷന്റെ ഓഫീസ് മുറിയിൽ വച്ചായിരുന്നു മർദ്ദനം. ആത്മഹത്യയ്‌ക്ക് ശ്രമിച്ച യുവതിക്കെതിരെ നിലവിൽ മോഷണക്കുറ്റത്തിന് പോലീസ് കേസ് രജിസ്റ്റർ ചെയ്തിട്ടുണ്ട്.
















Comments