ന്യൂഡൽഹി: തക്കാളിയുടെ വില ഒരു മാസത്തിലേറെയായി വർദ്ധിച്ചു നിൽക്കുന്ന സാഹചര്യത്തിൽ സബ്സിഡി നിരക്കിൽ ജനങ്ങൾക്ക് തക്കാളി നൽകാൻ കേന്ദ്രം. കിലോയ്‌ക്ക് 90 രൂപാ നിരക്കിൽ നാഷണൽ അഗ്രിക്കൾച്ചറൽ ഫെഡറേഷൻ ഓഫ് ഇന്ത്യയാണ് തക്കാളി എത്തിച്ചു നൽകുക.
ഒരു വ്യക്തിക്ക് പരമാവധി രണ്ട് കിലോ തക്കാളിയാണ് ഇത്തരത്തിൽ ലഭിക്കുക. ആന്ധ്രാപ്രദേശ്, കർണാടക, മഹാരാഷ്‌ട്ര എന്നിവിടങ്ങളിൽ നിന്നാണ് തക്കാളി നേരിട്ട് സംഭരിക്കുക. ഡൽഹി, പട്ന, ലഖ്നൗ എന്നിവിടങ്ങളിൽ 90 രൂപ നിരക്കിൽ തക്കാളി വിതരണം ആരംഭിച്ചു. സാധാരണക്കാരന് തക്കാളിയുടെ വിലവർദ്ധന താങ്ങാൻ കഴിയില്ലെന്ന് കണ്ടെത്തിയതിനെ തുടർന്നാണ് കാർഷിക വിപണന ഏജൻസികൾക്ക് കേന്ദ്ര സർക്കാർ നിർദേശം നൽകിയത്. ഓരോ നഗരങ്ങളിലും 20,000 കിലോ തക്കാളി വീതം വിൽക്കാനാണ് പദ്ധതി.
തക്കാളിയുടെ സംഭരണനിരക്ക് കിലോയ്‌ക്ക് 120-130 രൂപയാണെന്നും നഷ്ടം കേന്ദ്രസർക്കാർ ഏറ്റെടുക്കുമെന്നും എൻ.സി.സി.എഫ് മാനേജിംഗ് ഡയറക്ടർ അനീഷ് ജോസഫ് ചന്ദ്ര പറഞ്ഞു. കാലവർഷം പിടിപ്പെട്ടതോടെയാണ് തക്കാളി വില കുതിച്ചുയർന്നത്. രാജ്യത്തെ മൊത്തം തക്കാളി ഉത്പാദനത്തിന്റെ 56-58 ശതമാനവും ഇന്ത്യയുടെ തെക്കൻ പടിഞ്ഞാറൻ മേഖലകളിലാണ്.
















Comments