പാലക്കാട്: സ്‌റ്റേഷന് തീവച്ചാൽ ആരും അറിയില്ലെന്ന് ജീവനക്കാർക്ക് കത്തെഴുതി സംസ്ഥാന ഫയർഫോഴ്‌സ് മേധാവി ഡോ. സഞ്ജീവ് കുമാർ പട് ജോഷി. ജൂലൈ 8ന് പാലക്കാട് ജില്ലയിലെ ഒരു ഫയർഫോഴ്‌സ് സ്‌റ്റേഷൻ സന്ദർശിക്കാൻ രാത്രി പതിനൊന്നരയോടെ എത്തിയതായിരുന്നു മേധാവി. പറാവ് ജോലിക്കാരൻ ഉണ്ടായിരുന്നില്ല, തുടർന്ന് ഫയർഫോഴ്‌സ് മേധാവിയുടെ ഡ്രൈവറാണ് ജീവനക്കാരെ റസ്റ്റ് റൂമിൽ ചെന്ന് വിളിച്ചുണർത്തിയത്.
‘ജീവനക്കാർ കൂട്ട ഉറക്കത്തിൽ, പാറാവ് ഡ്യൂട്ടിക്കാരൻ പോലുമില്ലാത്ത സ്‌റ്റേഷന് ആരെങ്കിലും തീവച്ചാൽ പോലും അറിയില്ലെന്ന്’ രോഷാകുലനായാണ് ഡോ. സഞ്ജീവ് കുമാർ പട് ജോഷി ജീവനക്കാർക്ക് സന്ദേശമയച്ചത്. ഇത് ശരിയായ നടപടിയല്ലെന്നും രാപകൽ വ്യത്യാസമില്ലാതെ സേവനത്തിനായി ഉദ്യോഗസ്ഥർ ഊർജ്ജിതമായി പ്രവർത്തിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. അതേസമയം, ഞങ്ങൾ ഉറങ്ങിയിട്ടില്ലായിരുന്നെന്ന് ജീവനക്കാരും പറഞ്ഞു. സ്റ്റേഷനിലുണ്ടായിരുന്ന ഉദ്യോഗസ്ഥർക്കെതിരെ ഔദ്യോഗിക നടപടികളെന്നും ഇതുവരെ സ്വീകരിച്ചിട്ടില്ല.
















Comments