ഫുട്‌ബോൾ ഇതിഹാസം ലയണൽ മെസിയെ ഔദ്യോഗികമായി സൈൻ ചെയ്തതായി പ്രഖ്യാപിച്ച് ഇന്റർമിയാമി. പിഎസ്ജി വിട്ട താരം 2025 വരെയുളള കരാറിൽ തന്റെ പുതിയ ഫുട്‌ബോൾ യാത്ര ആരംഭിക്കും. പിൻഭാഗത്ത് 10-ാം നമ്പർ ജേഴ്‌സിയൊടൊപ്പം മിയാമി നിറത്തിലുളള ഫുട്‌ബോൾ മാന്ത്രികൻ മെസിയുടെ ചിത്രം ഇന്റർമിയാമി ട്വിറ്ററിൽ പങ്കുവച്ചു.
എം.എൽ.എസ് കമ്മീഷണർ ഡോൺ ഗാർബ്ബർ പറഞ്ഞു ‘ലോകത്തിലെ ഏറ്റവും മികച്ച കളിക്കാരൻ ഇന്റർ മിയാമി സി എഫും മേജർ ലീഗ് സോക്കറും തിരഞ്ഞെടുത്തതിൽ ഞങ്ങൾ സന്തുഷ്ടരാണ്. മെസിയുടെ കടന്നുവരവ് ലീഗിനെയും വടക്കേ അമേരിക്കയിലെ ഫുട്‌ബോളിനെയും അംഗീകരിക്കുന്നതിന്റെ തെളിവാണ്’.
‘ഇന്റർ മിയാമിയിലും അമേരിക്കയിലും എന്റെ ഫുട്‌ബോൾ ജീവിതത്തിലെ പുതിയ അദ്ധ്യായം ആരംഭിക്കുന്നതിൽ ഞാൻ സന്തുഷ്ടനാണ്. ഇത് മികച്ച അവസരമാണ്. ലക്ഷ്യങ്ങൾ കൈവരിക്കാനായി ഒരുമിച്ച് പ്രവർത്തിക്കും. അതിനായി ക്ലബ്ബിനെ സഹായിക്കാൻ ഞാൻ തയ്യാറാണ്’ മെസിയും തന്റെ പുതിയ ക്ലബ്ബിലേക്കുളള യാത്രയെ കുറിച്ച് വ്യക്തമാക്കി.
Comments