വാഷിംഗ്ടൺ: അലാസ്‌കയിലെ പെനിൻസുല റീജിയണിൽ അതിതീവ്ര ഭൂചലനം റിപ്പോർട്ട് ചെയ്തു. റിക്ടർ സ്‌കെയിലിൽ 7.4 തീവ്രതയിലാണ് ഭൂചലനം രേഖപ്പെടുത്തിയത്. ഇതോടെ ചില അമേരിക്കൻ സംസ്ഥാനങ്ങളിൽ സുനാമി മുന്നറിയിപ്പ് നൽകിയിട്ടുണ്ട്. 9.3 കിലോമീറ്റർ ആഴത്തിലാണ് ഭൂകമ്പത്തിന്റെ പ്രഭവകേന്ദ്രം. അലാസ്‌കയിലെ മറ്റ് പ്രദേശങ്ങളിൽ നേരിയ തോതിൽ ഭൂകമ്പം രേഖപ്പെടുത്തി രണ്ടാഴ്ച പിന്നിടുമ്പോഴാണ് അതിതീവ്ര ഭൂചലനമുണ്ടായിരിക്കുന്നത്.
Comments