ബോളിവുഡിന്റെ മുൻനിര നായികമാരിൽ ഒരാളാണ് ആലിയഭട്ട്. വ്യത്യസ്ത കഥാപാത്രങ്ങളിലൂടെയും നിലപാടുകളിലൂടെയും തന്റേതായ വ്യക്തിമുദ്ര പതിപ്പിക്കാൻ ആലിയയ്‌ക്ക് സാധിച്ചിട്ടുണ്ട്. ഒരു അഭിമുഖത്തിൽ ആലിയ പങ്കുവെച്ച അനുഭവമാണ് സാമൂഹ്യമാദ്ധ്യമ ലോകത്ത് ഇപ്പോൾ വൈറലായിക്കൊണ്ടിരിക്കുന്നത്.
‘നിങ്ങൾക്ക് ഒരിക്കലും നല്ലൊരു അമ്മയോ പ്രൊഫഷണലോ മഹത്തായ ഒന്നുമാകാൻ സാധിക്കില്ലെന്ന് ഒരാൾ എന്നോട് പറഞ്ഞു. അത് ഞാൻ ഈ നിമിഷത്തിൽ ഓർക്കുകയാണ്. ഇന്ന് ഞാനൊരു ഭാര്യയാണ് അമ്മയാണ് പ്രൊഫഷണലാണ്. നിങ്ങൾ നല്ലവനും സത്യസന്ധനുമായിരിക്കണം. അതിനോടൊപ്പം നന്നായി സംസാരിക്കാനും നിങ്ങൾ പഠിക്കണം. കുടുംബവുമായും സുഹൃത്തുക്കളുമായും ഞാൻ എല്ലാ കാര്യങ്ങളും തുറന്നു സംസാരിക്കുമെന്നും ആലിയ പറഞ്ഞു.
‘ജീവിതത്തിൽ എല്ലാം ഒരുപോലെ കൊണ്ടു പോകാൻ എനിക്ക് സാധിക്കുന്നുണ്ട്. ജീവിതത്തിൽ വിജയിക്കുന്നത് സത്യസന്ധമായി പ്രവർത്തിക്കുന്നത് കൊണ്ടാണ്. ജോലിയും കുടുംബവും എനിക്ക് ഒരു പോലെ മുന്നോട്ട് നയിക്കാൻ കഴിയും. ജോലിയ്‌ക്ക് വേണ്ടി ഞാൻ ഒരിക്കലും എന്റെ കുടുംബം ത്യജിക്കില്ല. പക്ഷേ ജോലിയ്‌ക്ക് വേണ്ടി കുടുംബവും സമയവും ഉപേക്ഷിച്ച ദിവസങ്ങൾ എന്റെ ജീവിതത്തിൽ ഉണ്ടായിരുന്നു. എന്നാൽ അതൊക്കെ ഇന്ന് മാറിയിരിക്കുകയാണെന്ന് താരം പറഞ്ഞു.
2022 ഏപ്രിൽ 14-നായിരുന്നു ആലിയയുടെയും രൺബീർ കപൂറിന്റെയും വിവാഹം നടന്നത്. നീണ്ട നാളത്തെ പ്രണയത്തിനൊടുവിലായിരുന്നു ഇരുവരും വിവാഹിതരായത്. പുതിയ ചിത്രമായ ‘റോക്കി ഔർ റാണി കി പ്രേം കഹാനി’യുടെ റിലീസിനായി കാത്തിരിക്കുകയാണ് ആലിയ. കരൺ ജോഹർ സംവിധാനം ചെയ്ത ചിത്രത്തിൽ രൺവീർ സിംഗ്, ശബാന ആസ്മി, ധർമേന്ദ്ര, ജയ ബച്ചൻ എന്നിവരും അഭിനയിക്കുന്നു. ജൂലൈ 28-ന് ചിത്രം തിയേറ്ററിലെത്തും.
Comments