കഴിഞ്ഞദിവസം ആയിരുന്നു മലയാളികളുടെ പ്രിയനടൻ സുരേഷ് ഗോപിയുടെ മകൾ ഭാഗ്യയുടെ വിവാഹ നിശ്ചയം. തിരുവനന്തപുരത്തെ വീട്ടിൽ വച്ച് വളരെ ലളിതമായി നടന്ന ചടങ്ങ് മലയാളികളുടെ ശ്രദ്ധ ആകർഷിച്ചിരുന്നു. മാവേലിക്കര സ്വദേശികളായ മോഹന്റെയും ശ്രീദേവിയുടെയും മകനായ ശ്രേയസാണ് വരൻ. ചടങ്ങിന്റെ ചിത്രങ്ങളൊക്കെയും സമൂഹമാദ്ധ്യമങ്ങളിൽ വൈറലായിരുന്നു. ഇപ്പോഴിതാ വിവാഹനിശ്ചയം കഴിഞ്ഞതിന്റെ സന്തോഷം പങ്കുവെച്ച് ഭാഗ്യയും രംഗത്തെത്തിയിരിക്കുകയാണ്. പ്രതിശ്രുത വരൻ ശ്രേയസ് മോഹന്റെ ഇൻസ്റ്റഗ്രാം സ്‌റ്റോറി റീഷെയർ ചെയ്തുകൊണ്ടായിരുന്നു ഭാഗ്യ സന്തോഷം പങ്കുവെച്ചത്.
‘ലോക്കായി ഗയ്‌സ്’ എന്നായിരുന്നു ഫോട്ടോകൾക്കൊപ്പം ശ്രേയസ് കുറിച്ചത്. ഈ ചിത്രമാണ് ഭാഗ്യ പങ്കുവെച്ചിരിക്കുന്നത്. നിരവധി പേരാണ് പ്രിയതാരത്തിന്റെ മകൾക്കും ഭാവിവരനും ആശംസകളുമായി രംഗത്തെത്തിയത്. ഭാഗ്യയുടെ വിവാഹം അടുത്ത വർഷം ജനുവരി 17-ന് നടക്കും. ഗുരുവായൂരിൽവെച്ചായിരിക്കും വിവാഹ ചടങ്ങുകൾ നടക്കുക എന്നാണ് പുറത്തു വരുന്ന വിവരം. ഇതിന് ശേഷം തിരുവനന്തപുരം ഗ്രീൻഫീൽഡ് സ്റ്റേഡിയത്തിൽ ജനുവരി 20-ന് റിസപ്ഷനും നടക്കുമെന്നാണ് റിപ്പോർട്ട്.
സുരേഷ് ഗോപി-രാധിക ദമ്പതികളുടെ മൂത്ത മകളാണ് ഭാഗ്യ. പരേതയായ ലക്ഷ്മി, നടൻ ഗോകുൽ, ഭവ്‌നി, മാധവ് എന്നിവരാണ് താരത്തിന്റെ മക്കൾ.
















Comments