‘പൊക്കമില്ലായ്മയാണെന്റെ പൊക്കം’ എന്ന് കുഞ്ഞുണ്ണി മാഷ് പറഞ്ഞതുപോലെയാണ് നമ്മുടെ ഇത്തിരി കുഞ്ഞൻ ചെറുപയറിന്റെ കാര്യം. ഒട്ടുമിക്ക വീടുകളിലെയും അടുക്കള ഭാഗത്ത് ഒതുങ്ങി കൂടിയിരിക്കുന്ന ഈ ചെറിയവൻ നിസാരക്കാനല്ല. സാലഡുകളായും, തോരനായുമൊക്കെ നമ്മൾ കഴിക്കുന്ന ചെറുപയറിന്റെ ഗുണങ്ങളൊക്കെയൊന്ന് അറിഞ്ഞിരുന്നാലോ?
1. പ്രോട്ടീൻ കലവറ
പ്രോട്ടീനുകളുടെയും അമിനോ ആസിഡുകളുടെയും ഉറവിടമാണ് പച്ച ചെറുപയർ. ഇത് മുളപ്പിച്ച് കഴിക്കുന്നത് ശരീരത്തിന് നല്ലതാണ്.
2. ഹൃദയാരോഗ്യം മെച്ചപ്പെടുത്തുന്നു
ധാരാളം ആന്റിഓക്‌സിഡന്റുകളാൽ സമ്പുഷ്ടമാണ് പച്ച ചെറുപയർ. ചീത്ത കൊളസ്‌ട്രോളിനെ നീക്കം ചെയ്ത് ഹൃദയാരോഗ്യം മെച്ചപ്പെടുത്താനും ചെറുപയർ സഹായിക്കുന്നു.
3. ദഹന പ്രശ്‌നങ്ങൾ ഒഴിവാക്കുന്നു
പല ആളുകളെയും അലട്ടുന്ന ഒന്നാണ് ദഹന സംബന്ധമായ പ്രശ്‌നങ്ങൾ. ചെറുപയറിൽ ധാരാളം നാരുകൾ ഉളളതിനാൽ അവ ദഹനവ്യവസ്ഥയ്‌ക്കും കുടലിന്റെ ആരോഗ്യത്തിനും മികച്ചതാണ്.
4. പ്രമേഹം നിയന്ത്രിക്കാൻ സഹായിക്കുന്നു
മുകളിൽ സൂചിപ്പിച്ചതുപോലെ പച്ച ചെറുപയറിൽ ധാരാളം നാരുകളും അന്നജവും അടങ്ങിയിട്ടുളളതിനാൽ പ്രമേഹ രോഗികൾക്ക് ചെറുപയർ മുളപ്പിച്ചു കഴിക്കാവുന്നതാണ്.
5. ശരീരഭാരം നിയന്ത്രിക്കുന്നു
പലരെയും അലട്ടുന്ന മറ്റൊരു പ്രശ്‌നമാണ് അമിത ശരീരഭാരം. ചെറുപയറിലുള്ള ഉയർന്ന പ്രോട്ടീനും ഫൈബറും വിശപ്പ് നിയന്ത്രിക്കുകയും കൂടുതൽ നേരം വയറു നിറഞ്ഞതായി തോന്നിക്കുകയും ചെയ്യുന്നു.
6. രക്തസമ്മർദ്ദം നിയന്ത്രിക്കുന്നു
ഹൈപ്പർ ടെൻഷൻ ഉളളവർ് കൂടുതലായി ഭക്ഷണത്തിൽ ഉൾപ്പെടുത്തേണ്ട ഒന്നാണ് ചെറുപയർ. ഇതിലടങ്ങിയിരിക്കുന്ന പൊട്ടാസ്യം, മഗ്നീഷ്യം എന്നിവ രക്തസമ്മർദ്ദം നിയന്ത്രിക്കാൻ സഹായിക്കുന്നു.
















Comments