മലപ്പുറം; മലപ്പുറത്ത് വീണ്ടും തെരുവ് നായ ആക്രമണം. തിരൂരങ്ങാടിയിലാണ് സ്‌കൂൾ വിദ്യാർത്ഥിനിയ്‌ക്ക് നേരെയാണ് തെരുവുനായയുടെ ആക്രമണമുണ്ടായത്. കുട്ടി അടുത്ത വീട്ടിലേക്ക് ഓടിക്കയറിയതിനാൽ അപകടം ഒഴിവായി. വളപ്പിൽ അയ്യൂബിന്റെ മകൾ ആയിഷക്ക് നേരെയായിരുന്നു ഇന്ന് രാവിലെ തെരുവ് നായ്‌ക്കളുടെ ആക്രമണം.
ജൂലൈ ആറാം തീയതി തിരൂരങ്ങാടിയിൽ തന്നെ തെരുവുനായയുടെ ആക്രമണത്തിൽ നിന്നും തലനാരിഴയ്‌ക്കാണ് ഒരു സ്‌കൂൾ വിദ്യാർത്ഥി രക്ഷപ്പെട്ടത്. തെരുവുനായ ആക്രമിക്കാൻ വന്നപ്പോൾ ഓടി രക്ഷപ്പെടുകയായിരുന്നു.
കഴിഞ്ഞ ദിവസങ്ങളിലും മലപ്പുറത്ത് തെരുവ് നായ ആക്രമണം ഉണ്ടായിരുന്നു. മലപ്പുറം ബസ് സ്റ്റാൻഡ് പരിസരത്തും നായ്‌ക്കളുടെ ശല്യം അതിരൂക്ഷമാണ്. പേവിഷബാധയ്‌ക്കുള്ള വാക്‌സിൻ ക്ഷാമവും ജില്ലയിൽ നിലനിൽക്കുന്നുണ്ട്.















