“കൂജന്തം രാമരാമേതി
മധുരം മധുരാക്ഷരം
ആരൂഹ്യ കവിതാശാഖാം
വന്ദേ വാല്മീകി കോകിലം..”
കവിത എന്ന ശാഖിയിലിരുന്നു മാധുര്യമുള്ള സ്വരത്തിലും അക്ഷരക്കൂട്ടങ്ങളാലും രാമ രാമ എന്ന് പാടുന്ന വാല്മീകി എന്ന കോകിലത്തിനെ ഞാൻ വന്ദിക്കുന്നു.
ആരാണ് വാല്മീകി ..??എന്താണ് വാല്മീകിയുടെ മഹത്വം..???നാൻമുഖനായ വിധാതാവിനു പോലും ബഹുമാനമുള്ള കവിശ്രേഷ്ഠനാണ് ആദി കവി വാല്മീകി. തിരിച്ചറിവില്ലാത്ത കാട്ടുകൊള്ളക്കാരനായ തന്റെ ഉള്ളിലേക്ക് നോക്കി ചിന്തിക്കാൻ ആ രത്നാകരനു കഴിയുമായിരുന്നില്ല. തന്റെ ഉള്ളിലുള്ള വില പിടിപ്പുള്ള രത്നത്തെ ആ രത്‌നാകരൻ തിരിച്ചറിഞ്ഞില്ല.
നല്ല ഗുരുക്കന്മാരുടെ കിട്ടിയപ്പോൾ പ്രകൃതിയെ നിരീക്ഷിക്കാൻ അദ്ദേഹം പഠിച്ചു. മരങ്ങളെ നോക്കി രാമനെ അറിഞ്ഞു. തന്റെ ഉള്ളിലുള്ള കൂടസ്ഥനായ രാമൻ ശ്രീരാമൻ..
അപ്പോൾ തന്റെ പുറമേ കാണുന്ന ഈ രൂപമോ.? അത് വെറും മൺപുറ്റ്. ഈ പുറ്റു മണ്ണിനുള്ളിലാണ് യഥാർത്ഥ രാമൻ. ആ വാത്മീകത്തിനുള്ളിലെ രാമനെ കണ്ടെതുകയാണ് ,കണ്ടെത്തി ലോകത്തിനായി അവതരിപ്പിക്കുകയാണ് വാൽമീകി ചെയ്തത്. ഏഴു കാണ്ഡങ്ങളിൽ 24000 ശ്ലോകങ്ങളിലായി രാമായണം രചിക്കപ്പെട്ടിരിക്കുന്നു
നമ്മുടെ എല്ലാവരുടെയും ശരീരം വെറും മൺപുറ്റ്. മനുഷ്യ നീ മണ്ണാകുന്നു എന്ന പ്രയോഗം ശരീരത്തെ സംബന്ധിച്ച് ശരിയാണ്. എന്നാൽ ശരീരത്തിനുള്ളിലുള്ള വ്യക്തിത്വത്തെ, മനുഷ്യത്വത്തെ, ജഗദീശ്വരത്വത്തെ, തിരിച്ചറിഞ്ഞവർ മണ്ണിലെക്കല്ല മടങ്ങുന്നത്. ഉള്ളിൽ വിളയാടുന്ന രാമനെ സൂര്യവംശത്തെ പ്രതിനിധാനം ചെയ്യുന്ന ഭാസിലേക്കാണ്, പ്രകാശത്തിലേക്കാണ്, ശ്രീരാമനെന്ന ജ്യോതിയിലേക്കാണ്.
രാമ രാമ പാഹിമാം.
എഴുതിയത്
എ പി ജയശങ്കർ
ഫോൺ : 9447213643
Comments