ജനകീയ നേതാവ്; ആൾക്കൂട്ടത്തിന്റെ ചാണ്ടി സാർ; പുതുപ്പളളിക്കാരുടെ കുഞ്ഞൂഞ്ഞ് ഇനി ഓർമ്മ
Friday, November 7 2025
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Tech
  • Culture
    • Astrology
    • Spirituality
    • Temple
  • ‌
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Tech
  • Culture
    • Astrology
    • Spirituality
    • Temple
  • ‌
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • Latest News
  • Sports
  • Defence
  • Business
Home News Kerala

ജനകീയ നേതാവ്; ആൾക്കൂട്ടത്തിന്റെ ചാണ്ടി സാർ; പുതുപ്പളളിക്കാരുടെ കുഞ്ഞൂഞ്ഞ് ഇനി ഓർമ്മ

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Jul 18, 2023, 08:58 am IST
FacebookTwitterWhatsAppTelegram

മുൻ മുഖ്യമന്ത്രിയും കോൺഗ്രസ് നേതാവുമായിരുന്ന ഉമ്മൻ ചാണ്ടി ഇനി ഓർമ്മ. ഏറ്റവും കൂടുതൽ തവണ നിയമസഭാ സാമാജികനായിരുന്ന ഉമ്മൻചാണ്ടി അഞ്ചുപതിറ്റാണ്ടിലേറെയായി നിയമസഭാംഗമായിരുന്നു. 1970 മുതൽ 2021 വരെ പുതുപ്പള്ളിയിൽ നിന്നു തുടർച്ചയായി 12 തവണയാണ് ജനകീയ നേതാവ് നിയമസഭയിലെത്തിയത്. ഏഴ് വർഷം കേരളത്തിന്റെ മുഖ്യമന്ത്രിയായിരുന്നു.

കോട്ടയം ജില്ലയിലെ കുമരകത്ത് 1943 ഒക്ടോബർ 31നായിരുന്നു കാരോട്ട് വള്ളക്കാലിൽ കെ.ഒ ചാണ്ടിയുടെയും ബേബി ചാണ്ടിയുടെയും മകനായി ഉമ്മൻ ചാണ്ടി ജനിച്ചത്. ബാലജനസഖ്യത്തിലൂടെ കെ.എസ്.യു എന്ന വിദ്യാർത്ഥി പ്രസ്ഥാനത്തിൽ നിന്ന് രാഷ്‌ട്രീയ പ്രവർത്തനം ആരംഭിച്ച ഉമ്മൻ ചാണ്ടി പിന്നീട് കെ.എസ്.യുവിന്റെയും യൂത്ത് കോൺഗ്രസിന്റെയും സംസ്ഥാന അദ്ധ്യക്ഷനായി. 1970ൽ 27-ാം വയസിൽ കേരള നിയമസഭയിലേക്കുളള രംഗപ്രവേശനം നേടിയ അദ്ദേഹം പിന്നീട് കോൺഗ്രസിന്റെ മുൻനിര നേതാവിലേക്കുളള ചുവട് മാറ്റത്തിന് തുടക്കം കുറിച്ചു. പിന്നീടുള്ള അര നൂറ്റാണ്ട് കാലം കോൺഗ്രസിന്റെ ഏറ്റവും ജനകീയനായ നേതാക്കളിലൊരാളായി ഉമ്മൻ ചാണ്ടി കേരള രാഷ്‌ട്രീയത്തിൽ നിറഞ്ഞു നിന്നു.

യൂത്ത് കോൺഗ്രസ് സംസ്ഥാന അദ്ധ്യക്ഷനായിരിക്കെ 27-ാം വയസിലാണ് ഉമ്മൻ ചാണ്ടി ആദ്യമായി മത്സര ഗോദയിലിറങ്ങുന്നത്. ദേശീയ തലത്തിൽ കോൺഗ്രസ് പിളർപ്പ് നേരിട്ട് നിൽക്കുന്ന സമയത്താണ് പുതുപ്പള്ളിയെന്ന സിപിഎമ്മിന്റെ സിറ്റിംഗ് സീറ്റിലേക്ക് ഉമ്മൻ ചാണ്ടിയുടെ രംഗപ്രവേശം. മണ്ഡലത്തിൽ രണ്ടാം സ്ഥാനത്ത് എത്തിയാലും വിജയിച്ചതായി കണക്കാക്കുമെന്ന് ഉമ്മൻചാണ്ടിയെ ധരിപ്പിച്ച കോൺഗ്രസ് നേതൃത്വത്തിന്റെ കണക്കു കൂട്ടലുകളെപ്പോലും തിരുത്തി, സിറ്റിംഗ് എംഎൽഎയായിരുന്ന ഇ.എം ജോർജിനെ പരാജയപ്പെടുത്തി ഉമ്മൻ ചാണ്ടി കേരള നിയമസഭയിലേക്ക് പ്രവേശിച്ചു. 7,233 വോട്ടിന്റെ ഭൂരിപക്ഷത്തിലായിരുന്നു ആ വിജയം.

പുതുപ്പള്ളി മണ്ഡലത്തിൽ നിന്നും 27-ാമത്തെ വയസിൽ നിയമസഭയിലേക്ക് തിരഞ്ഞെടുക്കപ്പെട്ട ഉമ്മൻ ചാണ്ടി തുടർച്ചയായി 12 തവണ പുതുപ്പള്ളിയിൽ നിന്നും എംഎൽഎയായി തിരഞ്ഞെടുക്കപ്പെട്ടു. നിയമസഭാ സാമാജികത്വത്തിന്റെ 50 വർഷം ഉമ്മൻ ചാണ്ടി പൂർത്തീകരിച്ചത് 2020ൽ പുതുപ്പള്ളിയിൽ നിന്നുള്ള ജനപ്രതിനിധിയായാണ്.

1977ൽ കെ. കരുണാകരൻ മന്ത്രിസഭയിൽ തൊഴിൽ വകുപ്പ് മന്ത്രിയായി സത്യപ്രതിജ്ഞ ചെയ്യുമ്പോൾ ഉമ്മൻ ചാണ്ടിക്ക് 34 വയസായിരുന്നു. 1978ൽ കെ. കരുണാകരൻ രാജിവെച്ച് എ.കെ ആൻറണി മുഖ്യമന്ത്രിയായപ്പോഴുളള സർക്കാരിലും തൊഴിൽ മന്ത്രിയായിരുന്നു ഉമ്മൻ ചാണ്ടി. 1981 ഡിസംബർ മുതൽ 1982 മാർച്ച് വരെ കെ. കരുണാകരൻ മന്ത്രിസഭയിലെ ആഭ്യന്തര മന്ത്രിയായും 1991-ൽ കെ കരുണാകരൻ മന്ത്രിസഭയിൽ ധനകാര്യ മന്ത്രിയായും അദ്ദേഹം പ്രവർത്തിച്ചു.

രണ്ട് തവണ കേരള മുഖ്യമന്ത്രിയായ ഉമ്മൻ ചാണ്ടി ഏഴു വർഷമാണ് ചുമതലയിലിരുന്നത്. കോൺഗ്രസ് പ്രവർത്തക സമിതി അംഗം, പ്രതിപക്ഷ നേതാവ്, 1982-86 കാലഘട്ടത്തിൽ ഐക്യ ജനാധിപത്യ മുന്നണി കൺവീനർ എന്നീ ചുമതലകൾ ഉമ്മൻ ചാണ്ടി വഹിച്ചു. 2004ലെ ലോക്സഭ തിരഞ്ഞെടുപ്പിലെ കനത്ത യുഡിഎഫ് പരാജയവും ഭൂരിപക്ഷ സമുദായ അനുകൂല പ്രസ്താവനയും മൂലം ഒറ്റപ്പെട്ട എ.കെ ആൻറണി രാജിവെച്ചപ്പോൾ പകരക്കാരനായി മുഖ്യമന്ത്രി പദത്തിലെത്തിയ ഉമ്മൻ ചാണ്ടി 2006 വരെ ആ സ്ഥാനത്ത് തുടർന്നു. പിന്നീട് 2006ലെ വി.എസ് അച്ച്യുതാനന്ദൻ സർക്കാരിന്റെ പ്രതിപക്ഷ നേതാവായും പ്രവർത്തിച്ചു.

പിന്നീട് 2011ൽ വീണ്ടും കേരളത്തിന്റെ മുഖ്യമന്ത്രിയായി തിരിച്ചെത്തി. രണ്ട് സീറ്റിന്റെ ഭൂരിപക്ഷത്തിൽ അധികാരത്തിലേറിയ സർക്കാരിനെ ഉമ്മൻ ചാണ്ടിയെന്ന സമുന്നത നേതാവിന്റെ കഴിവായിരുന്നു അഞ്ച് വർഷം പൂർത്തിയാക്കാൻ സഹായിച്ചത്. ഭരണത്തിന്റെ അവസാന നാളുകളിൽ സോളാർ, ബാർക്കോഴ കേസ് വിവാദങ്ങൾ സർക്കാരിന് തിരിച്ചടിയായി. ഉമ്മൻ ചാണ്ടിയെന്ന ജനകീയ കോൺഗ്രസ് നേതാവിന്റെ രാഷ്‌ട്രീയ ജീവിതത്തിലെ നാഴികകല്ലായിരുന്നു ജനസമ്പർക്ക പരിപാടി. ജനങ്ങളുടെ പ്രശ്‌നങ്ങൾ പരിഹരിക്കാൻ ജനങ്ങളിലേക്ക് ഇറങ്ങിച്ചെന്ന പരിപാടിയെന്ന നിലയിൽ ഏറെ ജനപ്രീതി നേടാൻ പരിപാടിക്ക് കഴിഞ്ഞു. ഉമ്മൻ ചാണ്ടിക്ക് യുഎൻ അംഗീകാരവും ഇതിലൂടെ ലഭിച്ചു.

 

 

 

Tags: Congressoommen chandipassed awayCareer
ShareTweetSendShare

Comments

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ വായനക്കാരുടേതു മാത്രമാണ്, ജനംടിവിയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അശ്ലീലവും അസഭ്യവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക; ഇത്തരം അഭിപ്രായങ്ങള്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്.

More News from this section

അവാര്‍ഡ് കുതന്ത്രങ്ങള്‍ക്കെതിരെ സാംസ്‌കാരിക കേരളം പ്രതികരിക്കണം- തപസ്യ

ഫ്ലാറ്റിലെ ലഹരി ഉപയോഗം സ​മീ​ർ താ​ഹി​റിന്റെ സമ്മതത്തോടെ; ഖാ​ലി​ദ് റ​ഹ്മാ​നും അ​ഷ്റ​ഫ് ഹം​സ​യും പ്ര​തി​ക​ളാ​യ ക​ഞ്ചാ​വ് കേ​സ്; എ​ക്സൈ​സ് കു​റ്റ​പ​ത്രം സ​മ​ർ​പ്പി​ച്ചു

CPM ഭരണസമിതി 100 കോടി തട്ടിയെന്ന് ആരോപണം: നേമം സഹകരണ ബാങ്കിൽ ഇഡി റെയ്ഡ്: പണം നഷ്ടപ്പെട്ടത് 250ഓളം നിക്ഷേപകർക്ക്

കെഎസ്ആർടിസി ബസിൽ പെൺകുട്ടിക്ക് നേരെ ലൈംഗികാതിക്രമം; എസ്ഡിപിഐ നേതാവ് അറസ്റ്റില്‍

ഭാരമെത്രയെന്ന് വൃത്തിക്കെട്ട ചിരിയോടെ യൂട്യൂബറുടെ ചോദ്യം; ഒരു ഫോണും കൊണ്ട് ഇറങ്ങിയാൽ എന്തും ചോദിക്കാമെന്നാണ് കരുതരുത്; ചുട്ടമറുപടി നൽകി നടി ​ഗൗരി കിഷൻ

”മലപ്പുറത്ത് മുസ്ലിം മതാധിപത്യം”, കോൺഗ്രസ് പാർട്ടിയിൽ ആരെയെങ്കിലും ചേർക്കണമെങ്കിൽ പോലും പാണക്കാട്ട് പോയി അനുവാദം വാങ്ങണം: വെള്ളാപ്പള്ളി നടേശൻ

Latest News

 പൂവാറിൽ ഡിആർഡിഒയുടെ സമുദ്രപര്യവേഷണ കേന്ദ്രം; മുട്ടത്തറ കേന്ദ്രീകരിച്ച് നാവിക ഉപകേന്ദ്രം; തെക്കൻ തീരത്ത് നീരീക്ഷണം ശക്തമാക്കാൻ പ്രതിരോധ മന്ത്രാലയം

ഇന്റേണൽ മാർക്ക് നൽകാൻ പീഡനം, നഗ്നഫോട്ടോ പകർത്തി സമൂഹ മാധ്യമങ്ങൾ വഴി പ്രചരിപ്പിക്കുമെന്ന് ഭീഷണി; പരാതിയിൽ കോഴിക്കോട് എൻഐടിയിലെ അധ്യാപകൻ അറസ്റ്റിൽ

തൊഴിലുറപ്പ് ജോലിക്കിടെ പാമ്പുകടിയേറ്റ വയോധിക മരിച്ചു

സി പി എം നേതാവായ ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡൻറ് ബിജെപിയിൽ ചേർന്നു

കാറിനെ ഓവർടേക്ക് ചെയ്തത് പ്രകോപനമായി: പെട്ടിഓട്ടോ ഡ്രൈവർക്ക് ക്രൂരമർദനം; പ്രതികൾപിടിയിൽ

ശബരിമല സ്വർണക്കവർച്ച ; മുൻ തിരുവാഭരണ കമ്മിഷണർ കെ.എസ്. ബൈജു അറസ്റ്റിൽ

ദത്തോപന്ത് ഠേംഗഡി സേവാ സമ്മാൻ ആചാര്യ കെ ആര്‍ മനോജിന്

അങ്കമാലിയില്‍ ആറുമാസം പ്രായമുള്ള കുഞ്ഞിനെ കൊലപ്പെടുത്തിയ സംഭവം; അമ്മൂമ്മ അറസ്റ്റില്‍

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies