തൃപ്രയാർ, തിരുമൂഴിക്കുളം, കൂടൽമാണിക്യം, പായമ്മൽ; തൃശൂർ-എറണാകുളം ജില്ലകളിലെ നാലമ്പലങ്ങൾ
Friday, November 7 2025
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Tech
  • Culture
    • Astrology
    • Spirituality
    • Temple
  • ‌
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Tech
  • Culture
    • Astrology
    • Spirituality
    • Temple
  • ‌
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • Latest News
  • Sports
  • Defence
  • Business
Home Culture Temple

തൃപ്രയാർ, തിരുമൂഴിക്കുളം, കൂടൽമാണിക്യം, പായമ്മൽ; തൃശൂർ-എറണാകുളം ജില്ലകളിലെ നാലമ്പലങ്ങൾ

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Jul 18, 2023, 05:32 pm IST
FacebookTwitterWhatsAppTelegram

കേരളത്തിലെ നാലമ്പലങ്ങളിൽ വളരെയേറെ പ്രസിദ്ധമായിട്ടുള്ളത് തൃശൂർ-എറണാകുളം ജില്ലയിലായി സ്ഥിതിചെയ്യുന്ന നാലമ്പലങ്ങളാണ്. വളരെ പണ്ടുകാലം മുതൽക്കെ ഭക്തർ കർക്കിടക മാസത്തിൽ നാലമ്പല ദർശനത്തിനായി ഇവിടെയെത്താറുണ്ട്. ഈ നാല് ക്ഷേത്രങ്ങളിലും ഒരേ ദിവസം തന്നെ ഉച്ചയ്‌ക്ക് മുൻപായി ദർശനം നടത്തണം എന്നാണ് വിശ്വാസം. തൃപ്രയാർ ശ്രീരാമ സ്വാമി ക്ഷേത്രം, ഇരിങ്ങാലക്കുട കൂടൽമാണിക്യം ക്ഷേത്രം, തിരുമൂഴിക്കുളം ലക്ഷ്മണ ക്ഷേത്രം, പായമ്മൽ ശത്രുഘ്‌ന ക്ഷേത്രം സ്ഥിതിചെയ്യുന്ന തൃശൂർ ജില്ലയിലെ നാലമ്പലങ്ങൾ. കർക്കിടക മാസത്തിൽ നിരവധി  ഭക്തരാണ് ഇവിടെ എത്തുന്നത്.

തൃപ്രയാർ ശ്രീരാമ സ്വാമി ക്ഷേത്രം

കേരളത്തിലെ ഏറ്റവും പ്രസിദ്ധിയാർജ്ജിച്ച രാമക്ഷേത്രമാണ് തൃപ്രയാർ ശ്രീരാമസ്വാമി ക്ഷേത്രം. ഭൂമി ദേവിക്കും ലക്ഷ്മി ദേവിക്കും ഒപ്പമാണ് ഇവിടെ ഭഗവാന്റെ പ്രതിഷ്ഠയും. പ്രതിഷ്ഠയെ സംബന്ധിച്ചും ക്ഷേത്രത്തിന്റെ ഉൽപ്പത്തിയെ സംബന്ധിച്ചും നിരവധി ഐതിഹ്യങ്ങളുണ്ട്. ശ്രീകൃഷ്ണൻ ദ്വാരകയിൽ പൂജിച്ചിരുന്ന വിഗ്രഹമാണ് ഇവിടെ പ്രതിഷ്ഠിച്ചിരിക്കുന്നതെന്ന വിശ്വാസം. ലക്ഷ്മി ദേവിയ്‌ക്കും ഭൂമി ദേവിക്കും ഒപ്പമുള്ള ശ്രീരാമ ഭഗവാനെ ദർശിച്ചാൽ എല്ലാ ദുരിതങ്ങളും അകന്ന് നീങ്ങുമെന്നാണ് വിശ്വാസം.

മഹാവിഷ്ണുവിന്റെ ഏഴാമത്തെ അവതാരമായ മര്യാദ പുരുഷോത്തമൻ ആണ് ഇവിടുത്തെ പ്രതിഷ്ഠ. ഘര-ദൂഷണ-ത്രിശശിരസ്സുക്കളെയും അവരുടെ സൈന്യത്തെയും വധിച്ച ശേഷം അത്യുഗ്രഭാവത്തിൽ ചതുർബാഹു വിഷ്ണുരൂപത്തിലാണ് പ്രതിഷ്ഠയെന്നാണ് ഐതിഹ്യം. ലക്ഷ്മീ ദേവിയേയും ഭൂമി ദേവിയേയും ഭഗവാന്റെ ഇരുവശങ്ങളിലുമായാണ് പ്രതിഷ്ഠിച്ചിരിക്കുന്നത്. ഇവർ ഊരകത്തമ്മയും ചേർപ്പിലമ്മയുമാണെന്നാണ് വിശ്വാസം.

ഇരിങ്ങാലക്കുട കൂടൽമാണിക്യം ക്ഷേത്രം

ശ്രീരാമന്റെ സഹോദരനായ ഭരതനായി സമർപ്പിച്ചിരിക്കുന്ന ക്ഷേത്രമാണ് ഇരിങ്ങാലക്കുട കൂടൽമാണിക്യം ക്ഷേത്രം. ഭരത ക്ഷേത്രങ്ങൾ അപൂർവ്വമായതിനാൽ തന്നെ ഈ ക്ഷേത്രത്തിന് വളരെ വലിയ പ്രാധാന്യമുണ്ട്. ശ്രീരാമൻ വനവാസത്തിനായി പുറപ്പെട്ടപ്പോൾ ഭരതൻ രാമന്റെ പാദങ്ങൾ സൂക്ഷിച്ച് പൂജിച്ചിരുന്നത് ഇവിടെയാണെന്നാണ് വിശ്വാസം. ഇവിടുത്തെ തീർത്ഥക്കുളത്തിലെ വെള്ളത്തിൽ ഗംഗ നദിയുടെ സാന്നിദ്ധ്യമുണ്ടെന്നും വിശ്വസിക്കപ്പെടുന്നു. തീർത്ഥക്കുളത്തിലെ ജലത്തിന് ഗുണമുണ്ടെന്നും പറയപ്പെടുന്നു. വനവാസം കഴിഞ്ഞ് വരുന്ന രാമനെ കാത്തിരിക്കുന്ന രൂപത്തിലാണ് ഭരതൻ ഇവിടെയുള്ളത്. ക്ഷേത്രത്തിനുള്ളിൽ ഉപദേവതാ പ്രതിഷ്ഠകൾ ഇല്ല എന്നതും ക്ഷേത്രത്തിന്റെ പ്രത്യേകതയാണ്.

ദ്വാരക സമുദ്രത്തിൽ മുങ്ങിത്താണപ്പോൾ ശ്രീകൃഷ്ണൻ ആരാദിച്ചിരുന്ന വിഗ്രഹങ്ങൾ സമുദ്രത്തിൽ ഒഴുകി നടക്കാൻ തുടങ്ങി. ഇവിടുത്തെ ഒരു നാട്ടുപ്രമാണിയ്‌ക്ക് സമുദ്രത്തിൽ നാല് ചതുർബാഹു വിഗ്രഹങ്ങൾ ഒഴുകി നടക്കുന്നതായി സ്വപ്‌ന ദർശനമുണ്ടായി. പിന്നീട് ഇത് കണ്ടെത്തി പ്രതിഷ്ഠ നടത്തിയെന്നാണത്രെ ഐതീഹ്യം.

തിരുമൂഴിക്കുളം ലക്ഷ്മണ ക്ഷേത്രം

പരശുരാമൻ പ്രതിഷ്ഠിച്ച ക്ഷേത്രമാണ് തിരുമൂഴിക്കുളം ലക്ഷ്മണ ക്ഷേത്രം എന്നാണ് വിശ്വാസം. മഹാവിഷ്ണുവിന്റെ 108 ക്ഷേത്രങ്ങളിൽ ഒന്ന് കൂടിയാണിത്. ദ്വാരകയിൽ ലക്ഷ്മണൻ പൂജിച്ചിരുന്ന ശ്രീകൃഷ്ണ വിഗ്രഹമാണ് ഇവിടെയുള്ളത് ഐതീഹ്യങ്ങളിൽ കുറിച്ചിട്ടുള്ളത്. അനന്തന്റെ അവതാരമാണ് ലക്ഷ്മണൻ എന്നാണ് വിശ്വാസം. ഇക്കാരണത്താൽ തന്നെ ഇവിടെ സർപ്പദംശനം ഏൽക്കുകയില്ല എന്നും പറയപ്പെടുന്നു.

108 വൈഷ്ണവ ക്ഷേത്രങ്ങൾ ഉള്ളവയിൽ ലക്ഷ്മണ സ്വാമിയുടെ സങ്കൽപ്പത്തിലുള്ള പ്രതിഷ്ഠ ഇവിടെ മാത്രമാണ് ഉള്ളത്. ആദിശേഷന്റെ അവതാരമായ ലക്ഷ്മണ ഭഗവാനെ ഇവിടെ രാവണപുത്രനായ മേഘനാദനെ വധിക്കുവാൻ പുറപ്പെടുന്ന ഭാവാദി സങ്കൽപ്പങ്ങളോടെയാണ് പ്രതിഷ്ഠിച്ചിരിക്കുന്നത്.

പായമ്മൽ ശത്രുഘ്‌നക്ഷേത്രം

നാലമ്പല ക്ഷേത്രങ്ങളിൽ അവസാനത്തേതാണ് ശത്രുഘ്‌നനായി സമർപ്പിച്ചിരിക്കുന്ന പായമ്മൽ ശത്രുഘ്‌ന ക്ഷേത്രം. മഹാവിഷ്ണുവിന്റെ കയ്യിലെ സുദർശന ചക്രത്തിന്റെ അവതാരമാണ് ശത്രുഘ്‌നൻ എന്നാണ് വിശ്വാസം. ശാന്തഭാവത്തിലുള്ള ശത്രുഘ്‌നനെയാണ് ഇവിടെ ആരാധിക്കുന്നത്. രാമന്റെ വനവാസത്തിന് കാരണം മന്ഥര അറിഞ്ഞ് അവരെ വധിക്കാൻ തയ്യാറായി നിൽക്കുന്ന ശത്രുഘ്‌നനെ ഭരതൻ ആശ്വസിപ്പിക്കുന്ന ഭാവത്തിലാണ് ഇവിടുത്തെ പ്രതിഷ്ഠ.

നാലമ്പല ക്ഷേത്രം ദർശന സമയം

തൃപ്രയാർ രാമസ്വാമി ക്ഷേത്രം പുലർച്ചെ 3.30-ന് നട തുറന്ന് ഉച്ചയ്‌ക്ക് 12.00-ന് നട അടയ്‌ക്കും. വൈകുന്നേരം 4.30-ന് നട തുറന്ന് രാത്രി 8.00-ന് അടയ്‌ക്കും. ഇരിങ്ങാലക്കുട കൂടൽമാണിക്യം ക്ഷേത്രംപുലർച്ചെ 3.30-ന് നട തുറന്ന് ഉച്ചയ്‌ക്ക് 11.00-ന് നട അടയ്‌ക്കും. തുടർന്ന് വൈകുന്നേരം 5.00-ന് നട തുറക്കും. മൂഴിക്കുളം ലക്ഷ്മണ ക്ഷേത്ര നട രാവിലെ 5.00-ന് തുറന്ന് 12.00-ന് അടയ്‌ക്കും. ശേഷം, വൈകുന്നേരം 5.00-ന് നട തുറക്കും. പായമ്മൽ ശത്രുഘ്‌ന ക്ഷേത്രം രാവലെ 5.00-ന് തുറന്ന് ഉച്ചയ്‌ക്ക് 1.30-ന് നട അടയ്‌ക്കും, വൈകുന്നേരം 4.30-ന് തുറന്ന് രാത്രി 9.00-ന് അടയ്‌ക്കും.

 

 

Tags: TemplekarkkidakamRamayanamasamnalambalamKarkkidakam 2023
ShareTweetSendShare

Comments

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ വായനക്കാരുടേതു മാത്രമാണ്, ജനംടിവിയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അശ്ലീലവും അസഭ്യവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക; ഇത്തരം അഭിപ്രായങ്ങള്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്.

More News from this section

ശബരിമല സീസൺ; കന്യാകുമാരി ക്ഷേത്രം തുറന്നിരിക്കുന്ന സമയം ഒരു മണിക്കൂർ കൂടി നീട്ടി

ദീപാവലി 2025 : പ്രകാശത്തിന്റെ പാതയിൽ ഇന്ത്യ

ഐശ്വര്യ ലബ്ധിക്കായി വരലക്ഷ്മി വ്രതം; ഇക്കൊല്ലത്തെ വ്രത ദിനം ഓഗസ്റ്റ് 08 വെള്ളിയാഴ്ച; അറിയേണ്ടതെല്ലാം

ഇരുപത് കോടി നാമജപ പൂർണതയിൽ സഹസ്രനാമജപയജ്ഞം; ശനിയാഴ്ച വടക്കേനടയിൽ സമർപ്പണസഭ

കാത്തിരിപ്പ് സമയം കുറയും; ഭക്തർക്കായി പുതിയ ശ്രീവാണി ദർശന ടിക്കറ്റ് കേന്ദ്രം ആരംഭിച്ച് തിരുമല തിരുപ്പതി ദേവസ്ഥാനം

യോഗയിലൂടെ കൂടുതല്‍ കാലം ജീവിക്കാനാകുമോ? പഠനങ്ങള്‍ പറയുന്നതെന്ത്?

Latest News

ഭ​ഗവാന്റെ 60 പവൻ സ്വർണം മോഷ്ടിച്ച മുൻ എക്സിക്യൂട്ടിവ് ഓഫീസർക്ക് ദേവസ്വം ബോർഡിന്റെ സംരക്ഷണം; വിനോദിനെ പിടികൂടാതെ പൊലീസിന്റെ ഒത്തുകളി

പുരുഷന്മാർക്ക് ഇടയ്‌ക്കിടെ ‘ ആർത്തവം’ വരണം: രശ്മിക മന്ദാന; ചേരിതിരിഞ്ഞ് നെറ്റിസൺമാർ

മകന്റെ ചോറൂണിനിടെ യുവാവ് ജീവനൊടുക്കി; കടബാധ്യത കാരണം ജീവിതം അവസാനിപ്പിക്കുകയാണെന്ന് കുറിപ്പ് 

‘ഇ ഡി ലോകത്തിന് മാതൃക’; ഇന്ത്യയുടെ അന്വേഷണ ഏജൻസിയെ പ്രശംസിച്ച് ഫിനാൻഷ്യൽ ആക്ഷൻ ടാസ്‌ക് ഫോഴ്സ്

രക്തത്തിലെ പഞ്ചസാരയുടെ അളവ് എളുപ്പത്തിൽ കണ്ടെത്താൻ പുതിയ ഉപകരണം വികസിപ്പിച്ചെടുത്ത് ചെന്നൈ ഐഐടി

നിങ്ങളെ വിജയിയായി തിരഞ്ഞെടുത്തു അഭിനന്ദങ്ങൾ എന്ന് പറഞ്ഞ് സന്ദേശം വരും; ഇതെന്ത് സംഭവമാണെന്ന് എനിക്ക് അറിയില്ല; തന്റെ പേരിൽ സാമ്പത്തിക തട്ടിപ്പ് നടക്കുന്നതായി നടൻ ഗിന്നസ് പക്രു

പൊതുസ്ഥലങ്ങളിൽ അലഞ്ഞുതിരിയുന്ന നായ്‌ക്കളെയും കന്നുകാലികളെയും നീക്കം ചെയ്യാൻ സുപ്രീം കോടതി ഉത്തരവ്

വന്ദേ മാതരത്തിന്റെ 150-ാം വാര്‍ഷികാഘോഷങ്ങൾക്ക് പ്രധാനമന്ത്രി നരേന്ദ്രമോദി തുടക്കം കുറിച്ചു , നാണയവും സ്റ്റാമ്പും പുറത്തിറക്കി

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies