ലണ്ടൻ: 24-ാം ഗ്രാന്റ്സ്ലാം ലക്ഷ്യമിട്ടിറങ്ങിയ സെർബിയൻ വമ്പന് 21കാരൻ അൽകാരസിനോട് വഴങ്ങേണ്ടി വന്നത് വമ്പൻ തോൽവിയായിരുന്നു. സ്പാനിഷ് താരത്തോട് പരാജയം ഏറ്റുവാങ്ങി നിരാശയോടെ പുൽകോർട്ട് വിട്ട നൊവാക് ജ്യോക്കോവിചിന് വീണ്ടും തിരിച്ചടി നൽകിയിരിക്കുകയാണ് വിംബിൾഡൺ അധികൃതർ.
മത്സരത്തിനിടെ പിഴവുവരുത്തിയതിനെത്തുടർന്ന് ജ്യോക്കോവിച് ദേഷ്യം കൊണ്ട് സ്വന്തം റാക്കറ്റ് നെറ്റ് പോസ്റ്റിൽ അടിച്ചുതകർത്തിരുന്നു. ഇതിനെത്തുടർന്ന് സെർബിയൻ താരത്തിന് വമ്പൻ പിഴ ചുമത്തിയിരിക്കുകയാണ് അധികൃതർ.8000 അമേരിക്കൻ ഡോളറാണ് (ഏകദേശം ആറരലക്ഷം രൂപ) പിഴയായി താരത്തിന് ഒടുക്കേണ്ടി വരിക.
Novak Djokovic’s racket smash from two angles #Wimbeldon #WimbledonFinal pic.twitter.com/M5KMYrD2EP
— Chris Hammer (@ChrisHammer180) July 16, 2023
“>
ടെന്നീസ് ചരിത്രത്തിൽ ഒരു താരം പിഴയായി ഒടുക്കുന്ന ഏറ്റവും വലിയ തുകകളിലൊന്നാണിത്. ജ്യോക്കോവിച് ഇതിനുമുൻപും കോർട്ടിലെ ഇത്തരം പെരുമാറ്റത്തിനെത്തുടർന്ന് പിഴയടയ്‌ക്കേണ്ടി വന്നിട്ടുണ്ട്. അഞ്ചുസെറ്റ് നീണ്ട മത്സരത്തിനൊടുവിലാണ് ജ്യോക്കോവിച് ലോക ഒന്നാം നമ്പർ താരത്തോട് പരാജയം സമ്മതിച്ചത്. സെർബിയൻ താരത്തിന്റെ അഞ്ചാം ഗ്രാന്റ്സ്ലാം ഫൈനലായിരുന്നു ഇത്.
Comments