ന്യൂഡൽഹി: നാഷണലിസ്റ്റ് കോൺഗ്രസ് പാർട്ടി എൻഡിഎയുടെ പ്രധാന ഘടകമാണെന്ന് എൻസിപി വർക്കിംഗ് പ്രസിഡന്റ് പ്രഫുൽ പട്ടേൽ. ഇന്ത്യയുടെ ഭാവിക്കായി എൻഡിഎയുടെ ഭാഗമായി പ്രവർത്തിക്കുമെന്നും പ്രഫുൽ പട്ടേൽ പറഞ്ഞു. ന്യൂഡൽഹിയിൽ ചേർന്ന വിശാല എൻഡിഎ യോഗത്തിൽ പങ്കെടുത്ത ശേഷം മാദ്ധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.
എൻസിപിയെ പ്രതിനിധീകരിച്ച് അജിത്ത് പവാറും പ്രഫുൽ പട്ടേലുമാണ് യോഗത്തിൽ എത്തിയത്. അജിത്ത് പവാർ പാർട്ടിയെ പ്രതിനിധീകരിച്ച് യോഗത്തിൽ സംസാരിച്ചു. സഖ്യകക്ഷി നേതാക്കൾ പ്രധാനമന്ത്രിക്ക് നൽകിയ സ്വീകരണത്തിലും ഹാരാർപ്പണത്തിലും അജിത് പവാർ പങ്കാളിയായി. എൻസിപി എൻഡിഎയുടെ ഭാഗമായ ശേഷമുള്ള ആദ്യ മുന്നണി യോഗമാണ് കഴിഞ്ഞ ദിവസം നടന്നത്. പട്‌നയിൽ നടന്ന പ്രതിപക്ഷ യോഗത്തിൽ എൻസിപിയെ പ്രതിനിധീകരിച്ച് പങ്കെടുത്ത നേതാവാണ് പ്രഫുൽ പട്ടേൽ.
39 കക്ഷികളാണ് കഴിഞ്ഞ ദിവസം നടന്ന എൻഡിഎ യോഗത്തിൽ പങ്കെടുത്തത്. കേരളത്തിൽ നിന്നും ബിഡിജെഎസ്, ജെഎസ്പി പാർട്ടി നേതാക്കളും യോഗത്തിൽ എത്തി.
















Comments