ന്യൂഡൽഹി: 20- ന് ആരംഭിക്കാനിരിക്കുന്ന പാർലമെന്റ് വർഷകാല സമ്മേളനത്തിന് മുന്നോടിയായി ഇന്ന് സർവകക്ഷിയോഗം ചേരും. വിവിധ വിഷയങ്ങൾ ചർച്ച ചെയ്യുന്നതിന് വേണ്ടിയാണ് സർക്കാർ യോഗം വിളിച്ചു ചേർത്തിരിക്കുന്നത്. സാധരണയായി വർഷകാല സമ്മേളനത്തിന് മുന്നോടിയായി ഇത്തരം യോഗങ്ങൾ ചേരാറുണ്ട്.
ഇന്ന് ചേരുന്ന സമ്മേളനത്തിൽ വിവിധമന്ത്രിമാരും പങ്കെടുക്കും. വിവിധ കക്ഷികളിൽ നിന്നുള്ള പ്രതിനിധികൾക്ക് തങ്ങളുടെ പ്രശ്നങ്ങൾ അവതരിപ്പിക്കാവുന്നതാണ്. സമാനമായി രാജ്യസഭാ ചേർപേഴ്സൺ കഴിഞ്ഞ ദിവസം ഒരു യോഗം വിളിച്ച് ചേർത്തിരുന്നു. എന്നാൽ പല പ്രതിനിധികൾക്കും അസൗകര്യമായതിനാൽ യോഗം മാറ്റിവെക്കുകയായിരുന്നു.
Comments