പെന്റഗണിനെ മറികടന്ന് 'ഡയമണ്ട് ബോഴ്സ്': ലോകത്തെ ഏറ്റവും വലിയ ഓഫീസ് സമുച്ചയം ഇന്ത്യയിൽ; അഭിനന്ദിച്ച് പ്രധാനമന്ത്രി
Friday, November 7 2025
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Tech
  • Culture
    • Astrology
    • Spirituality
    • Temple
  • ‌
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Tech
  • Culture
    • Astrology
    • Spirituality
    • Temple
  • ‌
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • Latest News
  • Sports
  • Defence
  • Business
Home News India

പെന്റഗണിനെ മറികടന്ന് ‘ഡയമണ്ട് ബോഴ്സ്’: ലോകത്തെ ഏറ്റവും വലിയ ഓഫീസ് സമുച്ചയം ഇന്ത്യയിൽ; അഭിനന്ദിച്ച് പ്രധാനമന്ത്രി

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Jul 19, 2023, 04:44 pm IST
FacebookTwitterWhatsAppTelegram

ന്യൂഡൽഹി: പെന്റഗണിനെ മറികടന്ന് ലോകത്തിലെ ഏറ്റവും വലിയ ഓഫീസ് സമുച്ചയമായി സൂറത്തിലെ കെട്ടിടം മാറുമെന്ന വാർത്തയോട് പ്രതികരിച്ച് പ്രധാനമന്ത്രി നരേന്ദ്രമോദി. സൂറത്തിലെ വജ്ര വ്യവസായത്തിന്റെ വളർച്ചയെയും പ്രതിനിധാനം ചെയ്യുന്നതാണ് ഈ കെട്ടിടമെന്നും പ്രധാനമന്ത്രി പറഞ്ഞു. ഇന്ത്യയുടെ സംരംഭകത്വ മനോഭാവത്തിന്റെ തെളിവാണിത്. രാജ്യത്തെ സമ്പദ്ഘടന വർദ്ധിപ്പിക്കുന്നതിനും തൊഴിലവസരങ്ങൾ സൃഷ്ടിക്കുന്നതിനും ഡയമണ്ട് ബോഴ്‌സ് വലിയ സ്ഥാനം വഹിക്കുമെന്നും പ്രധാനമന്ത്രി ട്വിറ്ററിൽ കുറിച്ചു.

Surat Diamond Bourse showcases the dynamism and growth of Surat’s diamond industry. It is also a testament to India’s entrepreneurial spirit. It will serve as a hub for trade, innovation and collaboration, further boosting our economy and creating employment opportunities. https://t.co/rBkvYdBhXv

— Narendra Modi (@narendramodi) July 19, 2023

“>

സൂറത്തിൽ ഡയമണ്ട് ബോഴ്‌സ് എന്ന് പേരിട്ടിരിക്കുന്ന കെട്ടിടത്തിൽ കട്ടർ, പോളിഷർ, വ്യാപാരികൾ എന്നിവരുൾപ്പെടെ 65,000-ലധികം വജ്ര പ്രൊഫഷണലുകൾക്ക് ഒരേ സമയം പ്രവർത്തിക്കാനാകും. നവംബറിൽ പ്രധാനമന്ത്രി കെട്ടിടം ഉദ്ഘാടനം ചെയ്യുമെന്നാണ് റിപ്പോർട്ട്. 35 ഏക്കർ സ്ഥലത്ത് വ്യാപിച്ചുകിടക്കുന്ന കെട്ടിട സമുച്ഛയത്തിൽ 15 നിലകളുള്ള 9 കെട്ടിടങ്ങളാണ് ഉള്ളത്. കെട്ടിടങ്ങൾക്കെല്ലാം ചതുരാകൃതിയാണ്. ഇവയെ ഒരു പ്രധാനകേന്ദ്രത്തിലൂടെ ബന്ധിപ്പിച്ചിട്ടുമുണ്ട്.

7.1 ദശലക്ഷം ചതുരശ്ര അടി ഫ്‌ളോർ സ്‌പേസ് ഉൾക്കൊള്ളുന്ന കെട്ടിടം കൂടിയാണ് ഇത്. നാല് വർഷം കൊണ്ടാണ് കെട്ടിടത്തിന്റെ പണി പൂർത്തിയാക്കിയത്. രത്‌നങ്ങളുടെ തലസ്ഥാനമെന്നാണ് സൂറത്ത് അറിയപ്പെടുന്നത്. ലോകത്തെ 90 ശതമാനം വജ്രങ്ങളും ഇവിടെ ചെത്തിമിനുക്കപ്പെടുന്നു എന്നാണ് റിപ്പോർട്ട്. 35 ഏക്കറിൽ വ്യാപിച്ച് കിടക്കുന്ന ഡയമണ്ട് ബോഴ്‌സ് ഇവിടെ വന്നതോട് കൂടി കഴിഞ്ഞ 80 വർഷമായി പെന്റഗൺ കരസ്ഥമാക്കിയ റെക്കോർഡാണ് തിരുത്തപ്പെടുന്നത്.

 

Tags: Narendra ModisuratDIAMOND BOURSE
ShareTweetSendShare

Comments

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ വായനക്കാരുടേതു മാത്രമാണ്, ജനംടിവിയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അശ്ലീലവും അസഭ്യവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക; ഇത്തരം അഭിപ്രായങ്ങള്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്.

More News from this section

പാകിസ്ഥാൻ നിയമവിരുദ്ധമായി ആണവായുധങ്ങൾ പരീക്ഷിച്ചുവെന്ന് രൺധീർ ജയ്സ്വാൾ; പ്രതികരണം ട്രംപിന്റെ പരാമർശത്തിന് പിന്നാലെ

“ആത്മവിശ്വാസവും പ്രയത്നവും പ്രശംസനീയം”, രസകരമായ ചോദ്യങ്ങളും ഉത്തരങ്ങളുമായി 2 മണിക്കൂറോളം നീണ്ട കൂടിക്കാഴ്ച, പ്രധാനമന്ത്രിയുമായി സംവദിച്ച് ലോകകപ്പ് കിരീടം നേടിയ വനിതാ ക്രിക്കറ്റ് ടീം

“ഭാരം എത്രയുണ്ട്…”; ​നടി ​ഗൗരി കിഷനോട് ഓൺലൈൻ മാദ്ധ്യമപ്രവർത്തകന്റെ ചോദ്യം, വിമർശിച്ച് ഖുശ്ബു

‘ഇ ഡി ലോകത്തിന് മാതൃക’; ഇന്ത്യയുടെ അന്വേഷണ ഏജൻസിയെ പ്രശംസിച്ച് ഫിനാൻഷ്യൽ ആക്ഷൻ ടാസ്‌ക് ഫോഴ്സ്

രക്തത്തിലെ പഞ്ചസാരയുടെ അളവ് എളുപ്പത്തിൽ കണ്ടെത്താൻ പുതിയ ഉപകരണം വികസിപ്പിച്ചെടുത്ത് ചെന്നൈ ഐഐടി

പൊതുസ്ഥലങ്ങളിൽ അലഞ്ഞുതിരിയുന്ന നായ്‌ക്കളെയും കന്നുകാലികളെയും നീക്കം ചെയ്യാൻ സുപ്രീം കോടതി ഉത്തരവ്

Latest News

ശബരിമല സ്വർണക്കൊള്ള ; തിരുവിതാംകൂർ ദേവസ്വം ബോർഡ് ഭരണസമിതിയെ മാറ്റും, പ്രശാന്തിനെ വീണ്ടും നിയമിക്കില്ലെന്ന് തീരുമാനം

പുരാവസ്തു തട്ടിപ്പ് കേസിലെ പ്രതി മോൻസൻ മാവുങ്കലിന്റെ വീട്ടിൽ വൻ മോഷണം; 20 കോടിയുടെ വസ്തുക്കൾ നഷ്ടമായി

ചെറിയ ഷാംപൂ പാക്കറ്റുകൾ നിരോധിച്ചു; രാസ കുങ്കുമത്തിന്റെ വിൽപനയും ഹൈക്കോടതി തടഞ്ഞു

വെള്ളിയാഴ്ച പ്രാർത്ഥനയ്‌ക്കിടെ പള്ളിയിൽ സ്ഫോടനം; 55 ഓളം വിദ്യർത്ഥികൾക്ക് പരിക്കേറ്റു

കൊല്ലത്ത് തെരുവുനായ ആക്രമണം; ഏഴ് പേർക്ക് കടിയേറ്റു; നായയെ നാട്ടുകാർ തല്ലിക്കൊന്നു

മകനൊപ്പം പോകവെ ബൈ​ക്കി​ന്റെ ടയറിൽ സാ​രി കു​രു​ങ്ങി; വീ​ട്ട​മ്മ​യ്‌ക്ക് ദാ​രു​ണാ​ന്ത്യം

ആര്‍ത്തവം കഴിഞ്ഞോ എന്ന് അയാൾ ചോദിച്ചു? നെഞ്ചോട് ചേർത്ത് പിടിക്കും; മുൻ സെലക്ടർക്കെതിരേ ലൈംഗിക പീഡനാരോപണവുമായി ബംഗ്ലാദേശ് വനിതാ ക്രിക്കറ്റ് താരം

ഭ​ഗവാന്റെ 60 പവൻ സ്വർണം മോഷ്ടിച്ച മുൻ എക്സിക്യൂട്ടിവ് ഓഫീസർക്ക് ദേവസ്വം ബോർഡിന്റെ സംരക്ഷണം; വിനോദിനെ പിടികൂടാതെ പൊലീസിന്റെ ഒത്തുകളി

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies