വാഹന വിപണിയിലെ വമ്പന്മാരാണ് മഹീന്ദ്ര. കമ്പനിയുടെ വാഹനങ്ങളെല്ലാം തന്നെ ഏറെ ശ്രദ്ധേയമാണ്. അത്തരം ജനപ്രിയ മോഡലുകൾക്ക് വമ്പൻ കിഴിവുകൾ പ്രഖ്യാപിച്ചിരിക്കുകയാണ് കമ്പനി. 73,000 രൂപ വരെയുള്ള ഓഫറാണ് മഹീന്ദ്ര ജൂലൈ മാസത്തിൽ പ്രഖ്യാപിച്ചിരിക്കുന്നത്. മഹീന്ദ്ര ബൊലേറോ, ബൊലേറോ നിയോ, മഹീന്ദ്ര XUV300, ഥാർ 4X4, മരാസോ തുടങ്ങിയ ജനപ്രിയ മോഡലുകൾക്കാണ് ജൂലൈ മാസത്തിൽ ഓഫറുകൾ പ്രഖ്യാപിച്ചിരിക്കുന്നത്.
വർഷങ്ങളായി വിപണിയിലെ ഇഷ്ടക്കാരനായി തുടരുന്ന മഹീന്ദ്ര ബൊലേറോയ്‌ക്ക് 60,000 രൂപയുടെ ആനുകൂല്യങ്ങളാണ് കമ്പനി നൽകുന്നത്. ടോപ്പ്-സ്‌പെക്ക് ബൊലേറോ B6 വേരിയന്റിനാണ് ഏറ്റവും കൂടുതൽ വിലക്കിഴിവ് ലഭിക്കുന്നത്. ബേസ് B4 വേരിയന്റിന് 37,000 രൂപയാണ് കിഴിവായി ലഭിക്കുന്നത്. B6 വേരിയന്റിന് 25,000 രൂപയുടെ ഡിസ്‌കൗണ്ടും കമ്പനി നൽകുന്നു. ഇന്ത്യയുടെ ഗ്രാമഗ്രാമന്തരങ്ങളിൽ പോലും കാണപ്പെടുന്ന വാഹനമാണ് മഹീന്ദ്രയുടെ ബൊലേറോ നിയോ. നിലവിൽ ഈ എസ്‌യുവിയ്‌ക്ക് 50,000 രൂപയുടെ കിഴിവാണ് കമ്പനി വാഗ്ദാനം ചെയ്തിരിക്കുന്നത്. ബൊലേറോ നിയോയുടെ N4 വേരിയന്റിന് 22,000 രൂപയും ടോപ്പ്-സ്‌പെക്ക് N10R, N10 വേരിയന്റുകൾക്ക് 50,000 രൂപയും, മിഡ് സ്‌പെക്ക് N8 വേരിയന്റിന് 31,000 രൂപയും കിഴിവ് ജൂലൈ മാസത്തിൽ ലഭ്യമാകും.
സുരക്ഷിതമായ എസ്‌യുവി വാങ്ങാനാണ് ആഗ്രഹിക്കുന്നെങ്കിൽ സംശയമില്ലാതെ തിരഞ്ഞെടുക്കാൻ കഴിയുന്നതാണ് മഹീന്ദ്രയുടെ XUV300. ജൂലൈ മാസത്തിൽ വാഹനം വാങ്ങുകയാണെങ്കിൽ 55,000 രൂപയുടെ കിഴിവാണ് ലഭിക്കുക. ഡീസൽ വേരിയന്റുകൾക്കാണ് ഈ കിഴിവ്. ടർബോ പെട്രോൾ വേരിയന്റുകൾക്ക് 20,000 രൂപ വരെയും കിഴിവ് ലഭിക്കും. പ്രിയമേറെയുള്ള ഓഫ് റോഡ് വാഹനമായ ഥാറിനും കിഴിവുണ്ട്. ഥാർ 4×4 എസ്‌യുവിയ്‌ക്ക് 30,000 രൂപ വരെയാകും ഓഫർ ലഭിക്കുക. AX(O), LX വേരിയന്റുകൾക്കാണ് കിഴിവ് ലഭിക്കുന്നത്. മഹീന്ദ്ര മരാസോ മേഡിലിന്റെ M6+ വേരിയന്റിന് 73,000 രൂപയും ബേസ് M2 വേരിയന്റിന് 58,000 രൂപയും M4+ വേരിയന്റിന് 36,000 രൂപയുടെ കിഴിവാണ് ലഭിക്കുക.
Comments