മലയാളിയ്‌ക്ക് ദോശ ഉല്ലാത്ത ഒരാഴ്ചയെ കുറിച്ച് ചിന്തിക്കാനാവില്ല. മൊരിഞ്ഞതും കനം കുറഞ്ഞതുമായ ദോശയാണ് ദോശപ്രേമികൾക്ക് ഇഷ്ടം. പലതരത്തിലുള്ള ദോശകൾക്ക് എന്നും ഡിമാൻഡാണ്. മയവും മൃദുലതയും കൂടുന്നതോടെ ദോശയുടെ രുചിയും കൂടുന്നു. മൊരിഞ്ഞ ദോശ വീട്ടിലുണ്ടാക്കാൻ പഠിച്ച പണി പതിനെട്ടും പയറ്റി മടത്തുവരാണ് ഭൂരിഭാഗം മലയാളികളും. എന്നാൽ നമ്മൾ അശ്രദ്ധമായി ചെയ്യുന്ന തെറ്റുകളാണ് ദോശ പരജയപ്പെടുന്നതിനുള്ള കാരണം. ഇതിനെ മറിക്കടന്ന്, മൃദുലതയാർന്ന ദോശ ഉണ്ടാക്കാനുള്ള പൊടിക്കൈകളും നമ്മുടെ അടുക്കളയിൽ തന്നെയുണ്ട്.
ഉള്ളിയും എണ്ണയും ചേർത്ത് തവയിൽ തേച്ച് പിടിപ്പിച്ച് ദോശ മാവ് ഒഴിച്ച് ദോശ ചുടുന്നതാണ് ആദ്യത്തെ തെറ്റ്. നോൺ സ്റ്റിക് പാത്രങ്ങളിൽ എണ്ണ ഇപ്രകാരം ഒഴിക്കുന്നതും ശരിയല്ലെന്ന് പാചക വിദഗ്ധർ അഭിപ്രായപ്പെടുന്നു. അമിത ചൂടുള്ളപ്പോഴും ചൂട് തീരം ഇല്ലെങ്കിലും തവയിലോ ദോശ കല്ലിലോ മാവ് ഒഴിക്കരുത്. മിതമായി തീയിൽ വേണം ദോശ പാകം ചെയ്യാൻ. നല്ല വൃത്തിയുള്ള ദോശകല്ലായിരിക്കണം പാചകത്തിനായി ഉപയോഗിക്കേണ്ടത്. ദോശകല്ല് ഉപയോഗത്തിന് മുൻപായി ഉള്ളിയും എണ്ണയും ചേർത്ത് തേക്കുന്നത് നല്ലതാണ്. ഉള്ളി ഉപയോഗിച്ച് മാത്രം കല്ല് വൃത്തിയാക്കാവുന്നതുമാണ്. എന്നാൽ നോൺ സ്റ്റിക് തവയാണെങ്കിൽ ഇവയൊന്നും അരുതെന്ന കാര്യവും പ്രത്യേകം ശ്രദ്ധിക്കണം. വളരെ കട്ടിയുള്ളതും ഒഴുകുന്നതുമായ മാവും ദോശ ചുടാനുപയോഗിക്കുന്നത് നല്ലതല്ല. ഇത് ദോശയുടെ മയത്തെയും മൃദുലതയെയും ബാധിക്കും. ഫ്രഡ്ജിൽ സൂക്ഷിച്ച മാവ് വീണ്ടും വീണ്ടും ഉപയോഗിക്കുന്നതും രുചികരമല്ലാത്ത ദോശയ്‌ക്ക് കാരണമാകുന്നു.
ഇതിന് പുറമേ കല്ലു പോലെയല്ലാത്ത ദോശയുണ്ടാക്കാൻ ചില പൊടിക്കൈകളുമാകാം. മൂന്ന് കപ്പ് അരിയ്‌ക്ക് ഒരു കപ്പ് ഉഴുന്ന് എന്ന അനുപാതത്തിൽ വേണം ദോശമാവ് അരയ്‌ക്കാൻ. ഉഴുന്നിന്റെ അളവ് കൂടുന്നത് ദോശയുടെ മയത്തെ ബാധിക്കും. മാവ് അരയ്‌ക്കുമ്പോൾ ഒരു സ്പൂൺ കടലയും ഒരു സ്പൂൺ തുവരപ്പരിപ്പും അര സ്പൂൺ ഉലുവയും ചേർത്താൽ സ്വാദ് കൂടും. മൊരിഞ്ഞ ദോശയാണ് ആവശ്യമെങ്കിൽ കുറച്ച് അവൽ ചേർത്ത് മാവ് അരച്ചാൽ മതി.മൃദുവായ ദോശയാണ് വേണ്ടതെങ്കിൽ അൽപ്പം ചോറ് ചേർക്കുകയോ അല്ലെങ്കിൽ മാവ് അരയ്‌ക്കുന്നതിനൊപ്പം വെണ്ടയ്‌ക്ക ചേർക്കുകയോ ആകാം.
ദോശമാവിൽ അൽപം മൈദ ചേർത്ത് പുളിക്കുമ്പോൾ ദോശ തയ്യാറാക്കുന്നത് മയമുള്ള ദോശ കിട്ടാനുള്ള മികച്ച വഴിയാണ്. ഇനി ദോശമാവിന് പുളി കൂടിപ്പോയാൽ ഒരിത്തിരി സവോള അരിഞ്ഞ് ദോശയുണ്ടാക്കിയാൽ പ്രശ്‌നത്തിന് പരിഹാരമായി.
















Comments