കേരളത്തിലെ ജനപ്രിയ വ്യക്തിത്വങ്ങളെ അനുകരിച്ച് പ്രേക്ഷക ഹൃദയങ്ങളിൽ ഇടം പിടിച്ചയാളാണ് കോട്ടയം നസീർ. അന്തരിച്ച മുൻ മുഖ്യമന്ത്രി ഉമ്മൻചാണ്ടിയുടെ ശബ്ദം പല കലാകാന്മാരും അനുകരിക്കാൻ ശ്രമിച്ചിട്ടുണ്ടെങ്കിലും കോട്ടയം നസീർ അനുകരിക്കുന്നതിന് ഒരു പ്രത്യേക ഭംഗിയുണ്ട്. തന്റെ ശബ്ദം മറ്റാർക്കും ഇതുപോലെ അനുകരിക്കാൻ സാധിക്കില്ലെന്ന് ഉമ്മൻചാണ്ടി തന്നെ കോട്ടയം നസീറിനോട് മുമ്പ് പറഞ്ഞിട്ടുണ്ട്. മുൻ മഖ്യമന്ത്രി ഉമ്മൻചാണ്ടിയുടെ വിയോഗത്തിൽ കോട്ടയം നസീറിന്റെ വാക്കുകളാണ് ശ്രദ്ധേയമാവുന്നത്.
‘അനുജനെപോലെ കണ്ട് തന്നെ സ്‌നേഹിച്ച ആ മനുഷ്യനെ ഇനി വേദികളിൽ അവതരിപ്പിച്ച് കൈയ്യടി നേടാൻ ആഗ്രഹിക്കുന്നില്ല’, അത് തെറ്റാണെന്ന് വിശ്വസിക്കന്നുവെന്നും കോട്ടയം നസീർ മാദ്ധ്യമങ്ങളോട് പറഞ്ഞു. ഉമ്മൻചാണ്ടിയുമായി തനിക്ക് വലിയ ആത്മബന്ധമാണുണ്ടായിരുന്നത്. ഒരു മുതിർന്ന ജ്യേഷ്ഠനെയും ഒരു നാട്ടുക്കാരനെയുമാണ് അദ്ദേഹത്തിന്റ വിയോഗത്തിലൂടെ തനിക്ക് നഷ്ടപ്പെട്ടതെന്നും നസീർ കൂട്ടിച്ചേർത്തു.
വർഷങ്ങൾക്ക് മുമ്പ് കോട്ടയത്ത് നടന്ന ഒരു ഉദ്ഘാടനത്തോടനുബന്ധിച്ച് വേദിയിൽ അതിഥിയായിരുന്ന കോട്ടം നസീർ ഉമ്മൻചാണ്ടിയുടെ ശബ്ദം അനുകരിച്ചത് ആളുകളിൽ പൊട്ടിചിരി പടർത്തിയിരുന്നു. അന്ന് ഉദ്ഘാടനത്തിനായി എത്തിയത് ഉമ്മൻചാണ്ടിയായിരുന്നു. താൻ എത്താൻ അൽപ്പം താമസിച്ചപ്പോഴേയ്‌ക്കും തന്റെ അസാന്നിദ്ധ്യം കോട്ടയം നസീർ നികത്തിയെന്നും അന്ന് വേദിയിൽ ഉമ്മൻചാണ്ടി പറഞ്ഞിരുന്നു.
അതേസമയം അദ്ദേഹം ഈ ലോകത്തോട് വിട പറഞ്ഞ സാഹചര്യത്തിൽ ഇനിയും ആ ശബ്ദം അനുകരിച്ച് പ്രേക്ഷക ശ്രദ്ധ നേടാൻ തനിക്കാവില്ലെന്ന് കോട്ടയം നസീർ വ്യക്തമാക്കി.
















Comments