അടിച്ചുപരത്തി സായ് സുദർശൻ എറിഞ്ഞൊതുക്കി ഹംഗാർഗേക്കർ; എമേർജിംഗ് ഏഷ്യാകപ്പിൽ പാകിസ്താന്റെ പരിപ്പെടുത്ത് ഇന്ത്യൻ ചുണകുട്ടികൾ

Published by
Janam Web Desk

എമേർജിംഗ് ഏഷ്യാകപ്പിൽ ഇന്ത്യൻ കുട്ടികൾക്ക് തിളക്കമാർന്ന വിജയം. പാകിസ്താൻ എയെ തരിപ്പണമാക്കി ഗ്രൂപ്പ് ചാമ്പ്യന്മാരായാണ് ഇന്ത്യൻ സംഘം വിജയമാഘോഷിച്ചത്. പാകിസ്താൻ ഉയർത്തിയ 206 റൺസ് വിജയലക്ഷ്യം ഇന്ത്യ 36.4 ഓവറിൽ കേവലം രണ്ട് വിക്കറ്റ് മാത്രം നഷ്ടത്തിൽ മറികടക്കുകയായിരുന്നു.

ഓപ്പണർ സായ് സുദർശന്റെ സെഞ്ച്വറിയാണ് ഇന്ത്യൻ വിജയം അനായാസമാക്കിയത്. 110 പന്തിൽ 10 ഫോറും മൂന്ന് സിക്സും സഹിതം പുറത്താകാതെ 104 റൺസാണ് എടുത്തത്. നികിൻ ജോസ് 64 പന്തിൽ ഏഴ് ഫോറടക്കം 53 റൺസും നേടി. 20 റൺസെടുത്ത അഭിഷേക്ക് ശർമ്മയാണ് പുറത്തായ മറ്റൊരു ബാറ്റർ. 21 റൺസുമായി യാഷ്് ദുൽ പുറത്താകാതെ നിന്നു.

ടോസ് നേടി ആദ്യം ബാറ്റിംഗ് തിരഞ്ഞെടുത്ത പാകിസ്താന് ഒരിക്കൽപോലും വലിയ കൂട്ടുകെട്ടുകൾ ഉണ്ടാക്കാനായില്ല.ഇന്ത്യയ്‌ക്കായി തകർപ്പൻ ബൗളിംഗ് പ്രകടനം കാഴ്‌ച്ചവെച്ച ചെന്നൈ സൂപ്പർ കിംഗ്‌സിന്റെ ബൗളിംഗ് ഒൾറൗണ്ടർ രാജ്‌വർധൻ ഹംഗാർഗേക്കർ ആണ് പാകിസ്താനെ ചുരുട്ടുക്കൂട്ടിയത്.

എട്ട് ഓവറിൽ ഒരു മെയ്ഡിനടക്കം 42 റൺസ് വഴങ്ങി അഞ്ച് വിക്കറ്റാണ് ഹംഗാർഗേക്കർ സ്വന്തമാക്കിയത്. മനവ് സുതാർ മൂന്നും റിയാഗ് പരാഗും നിശാത് സിന്ധുവും ഓരോ വിക്കറ്റും വീഴ്‌ത്തി.പാകിസ്താൻ മുൻ നിര തകർന്നപ്പോൾ മദ്ധ്യനിരയാണ് അല്പമെങ്കങ്കിലും പിടിച്ച് നിന്നത്. 63 പന്തിൽ അഞ്ച് ഫോറടക്കം 48 റൺസെടുത്ത ഖ്വാസിം അക്‌റം ആണ് ടോപ് സ്‌കോറർ.

ശിബ്‌സാദ് ഫർഹാൻ 35ഉം ഹസീബുളള ഖ്വാൻ 27ഉം മുബാഷിർ ഖാൻ 28ഉം റൺസെടുത്തു. മെഹ്‌റാൻ മുംതാസ് 25 റൺസുമായി പുറത്താകാതെ നിന്നു.യു എ ഇ, നേപ്പാൾ ടീമുകളെ തോൽപ്പിച്ച് എത്തുന്ന ഇന്ത്യ സെമി ഉറപ്പിച്ചതിന് പിന്നാലെയാണ് മൂന്നാം മത്സരത്തിൽ പാകിസ്താനെയും തകർത്തത് ഗ്രൂപ്പ് ചാമ്പ്യന്മാരായി സെമിയിലേക്ക് മാർച്ച് ചെയ്യുന്നത്.

 

 

Share
Leave a Comment