ഇന്ത്യൻ ഇതിഹാസങ്ങളിൽ നിന്നും ആശയമുൾക്കൊണ്ട് നിരവധി ഹോളിവുഡ് ചിത്രങ്ങൾ പുറത്തിങ്ങിയിട്ടുണ്ട്. അവതാർ, മെട്രിക്ക്‌സ്, സ്റ്റാർ വാർസ്, ബാറ്റ്മാൻ- ഡാർക്ക് നൈറ്റ്, ഇന്റർസ്റ്റെല്ലാർ, ഇൻസെപ്ഷൻ, ഡോക്ടർ സ്‌ട്രേഞ്ച്, എക്‌സ്‌മെൻ- അപ്പോകാലിപ്‌സ്, വാച്ച്മാൻ എന്നിവ അതിൽ ചിലതാണ്. ഇത്തരത്തിൽ ഭാരതീയ ആശയങ്ങൾ സ്വീകരിച്ച ചിത്രങ്ങളിലെ പല ഡയലോഗുകളും പിന്നീട് വലിയ ജനശ്രദ്ധ നേടിയിട്ടുമുണ്ട്. ഇന്ത്യൻ ഇതിഹാസമായ രാമായണവും നിരവധി പ്രസിദ്ധ വ്യക്തിത്വങ്ങളെ സ്വാധിനിച്ചിട്ടുണ്ട്. അതിനാൽ തന്നെ രാമായണം ഭാരതത്തിൽ നിന്ന് ഉദ്ഭവിക്കുകയും ലോകമൊട്ടുക്ക് പ്രഭ പടർത്തുകയും ചെയ്യുന്ന സാഹിത്യ സൃഷ്ടിയാണ്. രാമായണത്തിലെ കഥാപാത്രങ്ങളും ഹോളിവുഡ് ചിത്രങ്ങളിൽ ഇടം പിടിച്ചിട്ടുണ്ട്. ശ്രീരാമനും, ഹനുമാനും ഇത്തരത്തിൽ ചിത്രങ്ങളിൽ ഇടം പിടിച്ച കഥാപാത്രങ്ങളാണ്.
രാമായണത്തിലെ അതുല്യനായ കഥാപാത്രമാണ് ഹനുമാൻ. പലപ്പോഴും ശ്രീരാമനെക്കാളോ സീതയെക്കാളോ ഹനുമാൻ ആഘോഷിക്കപ്പെടാറുമുണ്ട്. ഹനുമാൻ എന്ന കഥാപാത്രം ഇന്ത്യൻ ഉപഭൂഖണ്ഡത്തിലോ ഇതിഹാസകാവ്യമായ രാമായണത്തിലോ മാത്രമായി ഒതുങ്ങുന്നതല്ല. ഹനുമാൻ ആഘോഷിക്കപ്പെടുന്നത് പലപ്പേഴും ശക്തിയുടെയും സ്വഭാവ സവിഷേതയുടെയും പേരിലാണ്. അത്തരത്തിൽ ഹോളിവുഡ് ചിത്രങ്ങളിൽ ശക്തിയുടെ പ്രധാന അംബാസഡറായി ഹനുമാൻ പ്രത്യക്ഷപ്പെടാറുണ്ട്. യുദ്ധരംഗങ്ങളിൽ അടക്കം ‘ഹനുമാന് സ്തുതി’ എന്നത് പോർ വിളിയായി ഉപയോഗിക്കുന്നത് കാണാനാകും. ഒരുപക്ഷെ രാമൻ പോലും ഇത്രമേൽ ആരാധനയോടെ ആഘോഷിക്കപ്പെട്ടിരിക്കില്ല. എന്തിനെയും സഹർഷത്തോടെ സ്വീകരിക്കുന്ന ഹോളിവുഡിൽ നിരവധി ചിത്രങ്ങളിൽ ഹനുമാന്റെ പേര് മുഴങ്ങാറുണ്ട്. എന്നാൽ ഇവയുടെ ഇന്ത്യൻ പതിപ്പുകളിൽ ഈ ഡയലോഗുകൾ കണ്ടെന്നുവരില്ല. അത്തരം ഡയലോഗുകൾക്ക് സെൻസർ ബോർഡ് കത്രിക വെച്ചിട്ടുണ്ടാകും.
അത്തരത്തിൽ ഹോളിവുഡിൽ ചലനം സൃഷ്ടിച്ച ചിത്രമാണ് മാർവലിന്റെ ബ്ലാക്ക് പാന്തർ എന്ന ചിത്രം. ഇതിൽ ഹനുമാൻ എത്തുന്നത് എംബാക്കു എന്ന കഥാപാത്രത്തിന്റെ വരവോടെയാണ്. എന്നാൽ മാർവലിന്റെ ബ്ലാക്ക് പാന്തറിലെ ഹനുമാനെ കുറിച്ചുള്ള പരാമർശം ഇന്ത്യൻ പതിപ്പിൽ സെൻസർ ബോർഡ് എഡിറ്റ് ചെയ്തു. മാർവലിന്റെ ബ്ലാക്ക് പാന്തറിൽ ലോർഡ് എംബാക്കുവായി എത്തുന്നത് വിൻസ്റ്റൺ ഡ്യൂക്കാണ്. എംബാക്കു ജബരി ഗോത്ര വിഭാഗത്തിന്റെ തലവനാണ്. സിനിമയിലെ ശ്രദ്ധേയമായ വേഷമാണ് ഇത്. സിനിമയുടെ പ്രധാന ഘട്ടത്തിൽ എംബാക്കു യുദ്ധത്തിന് തയ്യാറാകുന്നതിന് മുൻപ് ‘ഹനുമാന് സ്തുതി’ എന്ന പോർവിളി മുഴക്കുന്നതായാണ് ചിത്രത്തിലുള്ളത് എന്നാൽ ഈ ഭാഗം ചിത്രത്തിൽ നിന്ന് നീക്കം ചെയ്തു. രാമായണത്തിൽ നിന്നും ആശയം സ്വീകരിച്ച മറ്റ് ചില ചിത്രങ്ങളാണ് പ്ലാനെറ്റ് ഓഫ് ഏപ്‌സ്, ബാറ്റ്മാൻ, ലോർഡ് ഓഫ് റിംഗ്‌സ് എന്നിവ.
Comments