തിരുവനന്തപുരം: മദ്യലഹരിയിൽ തിരുവനന്തപുരം ആര്യങ്കോട് അഞ്ചു വയസ്സുകാരനോട് രണ്ടാനച്ഛന്റെ ക്രൂരത. ക്രൂരമായി മർദ്ദിച്ച് കൈ തല്ലിയൊടിച്ച കുട്ടിയെ തിരുവനന്തപുരം മെഡിക്കൽ കോളേജിൽ പ്രവേശിപ്പിച്ചു. തടി കഷ്ണം കൊണ്ടുള്ള അടിയിൽ കുട്ടിയുടെ വലതു കൈയ്യുടെ എല്ലാണ് ഒടിഞ്ഞത്. കുട്ടിക്കൊപ്പമുണ്ടായിരുന്ന അമ്മയ്‌ക്കും പിതാവിന്റെ മർദ്ദനമേറ്റു. പ്രതി മൈലച്ചൽ കോവിലുവിള കുരങ്ങിണി വീട്ടിൽ സുബിനെ(29) ആര്യങ്കോട് പോലീസ് അറസ്റ്റ് ചെയ്തു.
കഴിഞ്ഞ ദിവസം രാത്രി മദ്യപിച്ചെത്തിയതിനെ തുടർന്നാണ് സുബിൻ ഭാര്യയെയും കുഞ്ഞിനെയും ആക്രമിച്ചത്. തെറ്റിയ അക്ഷരം ഉച്ചരിക്കാൻ പറഞ്ഞായിരുന്നു സുബിൻ മർദ്ദനം തുടങ്ങിയത്. കുട്ടിയുടെ അമ്മ എത്തുമ്പോഴേക്കും അടികൊണ്ട് തളർന്ന് കതകിൽ ചാരി ഇരിക്കുന്ന നിലയിലായിരുന്നു കുട്ടി. കുട്ടിയെയും എടുത്ത് പുറത്തേക്ക് ഓടാൻ ശ്രമിച്ച അമ്മ സൗമ്യയുടെ കൈ പിടിച്ച് സുബിൻ തിരിക്കുകയായിരുന്നു. തുടർന്ന് യുവതിയുടെ കരച്ചിൽ കേട്ട് നാട്ടുകാരും പഞ്ചായത്തംഗവും എത്തി ആര്യങ്കോട് പോലീസിൽ വിവരമറിയിക്കുകയായിരുന്നു.
















Comments