കോഴിക്കോട്: വടകരയിലെ വിവിധ പ്രദേശത്ത് തെരുവ് നായയുടെ ആക്രമണത്തിൽ ഏഴുപേർക്ക് പരിക്ക്. എല്ലാവരെയും ഒരു നായ തന്നെയാണോ കടിച്ചതെന്ന് വ്യക്തമല്ല. ബിഇഎം ഹൈസ്‌കൂൾ വിദ്യാർത്ഥി നിസാഹുൽ റഹ്‌മാൻ, ജെഎൻഎംഎച്ച്എസ്എസ് വിദ്യാാർത്ഥി അൽക്കേഷ്, അമൃത പബ്ലിക് സ്‌കൂൾ ജീവനക്കാരനായ ബാബു, നാരായണി, അൻവർ, പ്രതീപൻ, തൃശൂർ സ്വദേശി സുധീഷ് എന്നിവർക്കാണ് തെരുവ് നായ ആക്രമണത്തിൽ പരിക്കേറ്റത്.
നാരാണിയെ വീട്ടിൽ കയറിയാണ് നായ ആക്രമിച്ചത്. അതേസമയം പ്രദീപനെയും അൻവറിനെയും പുതിയ ബസ് സ്റ്റാൻഡ് എടോടി റോഡിലും സുധീഷിനെ മേപ്പയിൽവച്ചും അൽക്കേഷിനെ പുതിയ ബസ് സ്റ്റാൻഡിലും ബാബുവിനെ തിരുവള്ളൂർ റോഡ് ആശുപത്രി റോഡിലും, നിസാഹുലിനെ പാർക്ക് റോഡിൽ വച്ചുമാണ് നായ ആക്രമിച്ചത്. പരിക്കേറ്റവർക്കെല്ലാം കോഴിക്കോട് ജില്ലാ ആശുപത്രിയിൽ കുത്തിവെപ്പ് നടത്തിയിട്ടുണ്ട്.
സംസ്ഥാനത്ത് തെരുവ് നായ ആക്രമണത്തിൽ നിരവധി ആളുകൾക്കാണ് പരിക്കേൽക്കുന്നത്. കഴിഞ്ഞ മാസം തെരുവ് നായ ആക്രമണത്തിൽ നിഹാൽ എന്ന പത്ത് വയസുകാരന്റെ
മരണം കേരളജനതയെ ഒന്നാകെ കണ്ണീരിലാഴ്‌ത്തിയിരുന്നു. കുട്ടിയുടെ അരയ്‌ക്ക് താഴെ തെരുവ് നായ്‌ക്കൾ കടിച്ച് കീറിയ നിലയിലായിരുന്നു.
Comments