ആലപ്പുഴ: കുട്ടനാട്ടിലെ തായങ്കരി ബോട്ട് ജെട്ടി റോഡിൽ പാർക്ക് ചെയ്തിരുന്ന കാർ കത്തി യുവാവ് മരിച്ച നിലയിൽ. എടത്വ സ്വദേശി ജയിംസ്‌കുട്ടി ആണ് മരിച്ചതെന്നാണ് സംശയം. മൃതദേഹവും കാറും പൂർണമായി കത്തിക്കരിഞ്ഞ നിലയിലാണ്.
പുലർച്ചെ നാലരയോടെയാണ് കാർ കത്തിയത്. ജയിംസ് കുട്ടിയുടേതാണ് കാർ. കാർ കത്തുന്നത് ശ്രദ്ധയിൽപ്പെട്ട നാട്ടുകാരാണ് അഗ്നിശമന സേനയെ വിവരമറിയിച്ചത്. തകഴിയിൽ നിന്നെത്തിയ അഗ്‌നിശമന സേന തീയണച്ച് കഴിഞ്ഞപ്പോഴാണ് ഉള്ളിൽ മൃതദേഹം കണ്ടെത്തിയത്. കാർ കത്തിയതിന്റെ കാരണം വ്യക്തമല്ല. റോഡരികിൽ പാർക്ക് ചെയ്ത നിലയിലായിരുന്നു കാർ.
തുടർന്ന് അഗ്നിശമന സേന സ്ഥലത്തെത്തി തീ പൂർണമായി അണച്ചപ്പോഴാണ് കാറിനുള്ളിൽ മൃതദേഹം കണ്ടെത്തിയത്. സ്ഥലത്ത് ഫോറൻസിക് വിദഗ്ധർ പരിശോധന നടത്തിയാൽ മാത്രമാണ് കൂടുതൽ വിവരങ്ങൾ ലഭ്യമാകുവെന്ന് പോലീസ് വ്യക്തമാക്കി.
















Comments