ഇന്റർ മിയാമിക്ക് വേണ്ടി അരങ്ങേറ്റ മത്സരത്തിൽ ഗോൾ നേടി ഫുട്ബോൾ ഇതിഹാസം ലയണൽ മെസി. ലീഗ് കപ്പിലെ ആദ്യ മത്സരത്തിൽ മെക്സിക്കൻ ക്ലബ്ബായ ക്രുസ് അസുളിനെതിരെയാണ് മെസി ഗോൾ നേടിയത്. ഫ്ളോറിഡയിലെ ഡിആർവി പിഎൻകെ സ്റ്റേഡിയത്തിൽ നടന്ന മത്സരത്തിൽ ഇന്റർ മിയാമി 2-1 ന് ജയിച്ചു. മെസി മിയാമിക്ക് വേണ്ടി വിജയഗോൾ നേടുകയും ചെയ്തു.
മത്സരം അവസാനിക്കാൻ മിനിറ്റുകൾ മാത്രം ശേഷിക്കെ ഫ്രീ കിക്കിലൂടെയാണ് മെസി ഗോൾ നേടിയത്. മത്സരത്തിന്റെ 44-ാം മിനിറ്റിൽ റോബർട്ട് ടെയ്ലറിലൂടെയാണ് മിയാമി ആദ്യ ഗോൾ നേടിയെങ്കിലും 65-ാം മിനിറ്റിൽ യുറീൽ അന്റൂണയിലൂടെ ക്രുസ് അസൂൾ സമനില ഗോൾ സ്വന്തമാക്കി. മത്സരം സമനിലയിൽ കലാശിക്കാനിരിക്കെയാണ് അവസാന മിനിറ്റിൽ മെസിയുടെ ഫ്രീ കിക്ക് ഗോളിലൂടെ മിയാമി വിജയം നേടിയത്. മത്സരത്തിന്റെ 54-ാം മിനിറ്റിൽ കളികളത്തിലിറങ്ങിയ ഫുട്‌ബോൾ ഇതിഹാസത്തെ മെസി മെസി എന്ന ആരവങ്ങളോടെയാണ് ആരാധകർ വരവേറ്റത്.
















Comments