തെന്നിന്ത്യൻ പ്രേക്ഷരുടെ പ്രിയതാരമാണ് സൂര്യ. താരത്തിന്റെ പുതിയ ചിത്രത്തിനായുള്ള കാത്തിരിപ്പിലായിരുന്നു പ്രക്ഷകർ. ഇപ്പോഴിതാ സൂര്യ ആരാധകരെ അമ്പരപ്പിക്കുന്ന നടന്റെ പുതിയ ചിത്രം കങ്കുവയുടെ ഫസ്റ്റ് ഗ്ലിംപ്സ് വീഡിയോ പുറത്തു വിട്ടിരിക്കുകയാണ് അണിയറ പ്രവർത്തകർ. സൂര്യയുടെ പിറന്നാൾ ദിനത്തോടനുബന്ധിച്ച് രാത്രി 12 മണിക്കാണ് വീഡിയോ പുറത്തുവിട്ടത്. സൂര്യയും സിരുത്തൈ ശിവയും ഒന്നിക്കുന്ന ചിത്രത്തിനായി തുടക്കം മുതലെ ആരാധകർ കാത്തിരിക്കുകയാണ്.
ചിത്രത്തിന്റെ ടൈറ്റിൽ പോസ്റ്ററുകൾ വലിയ രീതിയില്‍ പ്രേക്ഷകശ്രദ്ധ നേടിയിരുന്നു. ഇതിന് പിന്നാലെയാണ് ദൃശ്യവിസ്മയം സമ്മാനിച്ച് ആദ്യ വീഡിയോ പുറത്തെത്തിയിരിക്കുന്നത്. ഒരു ഹോളിവുഡ് ചിത്രത്തോട് കിടപിടിക്കുന്ന തരത്തിൽ വന്‍ കാന്‍വാസിലാകും ചിത്രം എത്തുകയെന്ന് ഫസ്റ്റ് ഗ്ലിംപ്സ് വ്യക്തമാക്കുന്നു. ശിവ സംവിധാനം ചെയ്യുന്ന കങ്കുവ പിരീഡ് ആക്ഷന്‍ ഡ്രാമ വിഭാഗത്തില്‍ പെടുന്ന ചിത്രമാണ്. അജിത്തിനെ നായകനാക്കി വീരവും വിശ്വീസവുമൊക്കെ ഒരുക്കിയിട്ടുള്ള ശിവ കരിയറിലെ ഏറ്റവും ശ്രദ്ധേയ ചിത്രവുമായാണ് എത്തുന്നത്.
ചിത്രത്തിൽ ദിഷ പഠാനിയാണ് നായികയാവുന്നത്. ഛായാഗ്രഹണം വെട്രി പളനിസാമിയാണ്. സംഗീതം-ദേവി ശ്രീ പ്രസാദ്, എഡിറ്റിംഗ്-നിഷാദ് യൂസഫ്, കലാസംവിധാനം-മിലന്‍, ആക്ഷന്‍-സുപ്രീം സുന്ദര്‍, സംഭാഷണം-മദന്‍ കാര്‍ക്കി, രചന- ആദി നാരായണ, വരികള്‍- വിവേക, മദന്‍ കാര്‍ക്കി, ചീഫ് കോ-ഡയറക്ടര്‍ -ആര്‍ രാജശേഖര്‍ എന്നിവരാണ് ചിത്രത്തിന്റെ അണിയറയ്‌ക്ക് പിന്നിൽ. ഗ്രീൻ സ്റ്റുഡിയോയും യുവി ക്രിയേഷൻസും ചേർന്നാണ് ചിത്രം നിർമ്മിക്കുന്നത്. ചിത്രത്തിന്റെ ഷൂട്ടിംഗ് പുരോഗമിക്കുകയാണ്. 3ഡി സാങ്കേതിക വിദ്യയിലാണ് ചിത്രം നിർമ്മിക്കുന്നത്. ഇന്ത്യയിലുടനീളം 10 ഭാഷകളിൽ ചിത്രം റിലീസ് ചെയ്യും. ചിത്രം 2024 ആദ്യം റിലീസ് ചെയ്യുമെന്നാണ് സൂചന.
Comments