സോൾ: ലോകറാങ്കിംഗിൽ രണ്ടാമതുളള ചൈനീസ് സഖ്യത്തെ അട്ടിമറിച്ച് കൊറിയൻ ഓപ്പൺ ബാറ്റ്മിൻഡൺ ഫൈനലിൽ കടന്ന് ഇന്ത്യൻ താരങ്ങളായ സാത്വിക് സായ് രാജും ചിരാഗ് ഷെട്ടിയും. നേരിട്ടുളള ഗെയിമുകളിൽ ചൈനീസ് സഖ്യത്തെ 21-15, 24-22 സ്‌കോറിന് പരാജയപ്പെടുത്തിയ ഇന്ത്യൻ സഖ്യം വിജയം സ്വന്തമാക്കിയത്. ചൈനീസ് ജോഡികളായ ലിയാങ് വെയ് കെങ്- വാങ് ചാങിനെതിരെ ആദ്യമായിട്ടാണ് ഇന്ത്യൻ താരങ്ങൾ വിജയം നേടുന്നത്.
ഇന്ന് രാവിലെ ഇന്ത്യൻ സമയം 9.30 ന് നടക്കുന്ന കിരീടപോരാട്ടത്തിൽ ഇൻഡോനെഷ്യൻ ജോഡികളായ ഫജർ അൽഫിയാൻ- മുഹമ്മദ് റിയാൻ അർഡിയാന്റോ സഖ്യത്തെ് ഇന്ത്യൻ താരങ്ങൾ നേരിടും. ഈ സീസണിലെ മൂന്നാം കിരീടം ലക്ഷ്യമിട്ടിറങ്ങുന്ന ഇന്ത്യൻ ജോഡികൾ ഇൻഡൊനേഷ്യൻ സ്വിസ് ഓപ്പണുകൾ നേരത്തെ നേടിയിരുന്നു.
















Comments