വരണ്ടതും വിണ്ടുകീറിയതുമായ ചർമ്മം സ്പർശിക്കുമ്പോൾ പരുക്കനും വേദനയും അനുഭവപ്പെടാറുണ്ട്. അങ്ങേയറ്റം വരണ്ട ചർമ്മം പോഷകാഹാരക്കുറവുമൂലമാണ് വരണ്ട ചര്‍മ്മമായി കാണപ്പെടുന്നതിന് കാരണം. ഇന്ന് ചിലരിലെങ്കിലും അലട്ടുന്ന ഒരു പ്രശ്നമാണ് വരണ്ട ചര്‍മ്മം ശരീരത്തിന് ആവശ്യമായ വെള്ളം ലഭിക്കാത്തത് കൊണ്ടും ചര്‍മ്മം വരണ്ട് പൊട്ടുകയും ചുളിവുകള്‍ വീഴുകയും ചെയ്യും. വരണ്ട ചർമ്മത്തെ ചികിത്സിക്കുമ്പോൾ, ആദ്യത്തേതും ഏറ്റവും പ്രധാനപ്പെട്ടതുമായ ഘടകം വെള്ളമാണ്. വെള്ളം ധാരാളമായി കുടിക്കുന്നത് ശരീരത്തിന് മാത്രമല്ല ചര്‍മ്മത്തിന്‍റെ ആരോഗ്യത്തിനും നല്ലതാണ്. വരണ്ട ചര്‍മ്മമുള്ളവര്‍ക്ക് കഴിക്കേണ്ട ചില ഭക്ഷണങ്ങളെ പരിചയപ്പെടാം.
വെള്ളരിക്കയാണ് അതിന് ഏറ്റവും ഉത്തമം. വെള്ളരിക്കയില്‍ 90 ശതമാനവും വെള്ളം ആണ് അടങ്ങിയിരിക്കുന്നത്. അതിനാല്‍ വെള്ളരിക്ക ഡയറ്റില്‍ ഉള്‍പ്പെടുത്തുന്നത് വരണ്ട ചര്‍മ്മം ഉള്ളവര്‍ക്ക് നല്ലതാണ്. മധുരക്കിഴങ്ങും വളരെ നല്ലതാണ്. വിറ്റാമിന്‍ എയും ബീറ്റ കരോട്ടീനും ധാരാളമായി അടങ്ങിയിരിക്കുന്ന ഇവ ചര്‍മ്മത്തിന്‍റെ ആരോഗ്യത്തിന് ഏറെ നല്ലതാണ്.
അവക്കാഡോയാണ് അടുത്തത്. അവക്കാഡോയിൽ നിരവധി വിറ്റാമിൻ അടങ്ങിയിട്ടുണ്ട്. ഇതിലുള്ള പോഷകങ്ങൾ ചർമ്മ കോശങ്ങളെ നന്നാക്കാനും ചർമ്മകോശങ്ങളെ പുനരുജ്ജീവിപ്പിക്കാനും ചർമ്മത്തെ മൃദുവാക്കാനും ചുളിവുകൾ കുറയ്‌ക്കാനും സഹായിക്കുന്നു. അതിനാൽ ആരോഗ്യകരമായ കൊഴുപ്പും വിറ്റാമിനുകളും അടങ്ങിയ അവക്കാഡോ കഴിക്കുന്നത് വരണ്ട ചര്‍മ്മം ഉള്ളവര്‍ക്ക് നല്ലതാണ്.
ചീരയാണ് അടുത്തത്. ഇലക്കറികൾ ഉപയോഗിച്ച് വരണ്ട ചർമ്മത്തെ ചികിത്സിക്കാവുന്നതാണ്. നിങ്ങളുടെ ശരീരത്തിൽ നിന്ന് വിഷവസ്തുക്കളെ നീക്കം ചെയ്യുന്നതിലൂടെയും ചർമ്മത്തെ സുഖപ്പെടുത്തുന്നതിലൂടെയും വരണ്ടതും ചൊറിച്ചിൽ ഉള്ളതുമായ ചർമ്മത്തെ സുഖപ്പെടുത്താൻ അവ സഹായിക്കും. ഇവയിൽ അടങ്ങിയിരിക്കുന്ന വിറ്റാമിന്‍ എ, സി, ഫോളേറ്റ്, ബീറ്റാ കരോട്ടിൻ, വിറ്റാമിൻ കെ, സിങ്ക് തുടങ്ങിയ ഘടകങ്ങൾ പ്രായമാകുന്നതിന്റെ പ്രധാന ലക്ഷണമായ ചർമ്മത്തിലെ ചുളിവുകൾ ഇല്ലാതാക്കാൻ സഹായിക്കും. ഒപ്പം ചര്‍മ്മത്തിന് തിളക്കം ലഭിക്കാനും സഹായിക്കും.
വാള്‍നട്സിൽ അടങ്ങിയിരിക്കുന്ന വിറ്റാമിൻ ബി, ഇ, ഒമേഗ 3 ഫാറ്റി ആസിഡ്, മറ്റ് പോഷകങ്ങള്‍ എന്നിവ ചര്‍മ്മത്തിന്‍റെ ആരോഗ്യം സംരക്ഷിക്കുന്നതാണ്. ഇവ ഡയറ്റില്‍ ഉള്‍പ്പെടുത്തുന്നത് ചർമ്മത്തിന്റെ പ്രായാധിക്യ ലക്ഷണങ്ങളെ വൈകിപ്പിക്കുകയും ചർമ്മത്തെ തിളക്കമാർന്നതായി നിലനിർത്തുകയും ചെയ്യും.
മുട്ടയിൽ പ്രോട്ടീനുകള്‍, വിറ്റാമിന്‍ എ, ബി5, ഇ എന്നിവ അടങ്ങിയിട്ടുണ്ട്. അതിനാൽ മുട്ട കഴിക്കുന്നത് വരണ്ട ചര്‍മ്മം ഉള്ളവര്‍ക്ക് നല്ലതാണ്. വരണ്ട ചർമ്മം ഇല്ലാതാക്കാൻ മുട്ട കഴിക്കുകയാണെങ്കിൽ, മുട്ടയുടെ മഞ്ഞക്കരു കഴിക്കുമ്പോൾ ശ്രദ്ധിക്കുക. ഉയർന്ന കൊളസ്ട്രോളിന്റെ അളവ് അല്ലെങ്കിൽ ഹൃദയസംബന്ധമായ പ്രശ്നങ്ങൾ ഉണ്ടാകാനുള്ള സാധ്യത ഉള്ളതിനാൽ പരിമിതമായ അളവിൽ ഇത് കഴിക്കുക. ആരോഗ്യ വിദഗ്ധന്റെയോ ന്യൂട്രീഷനിസ്റ്റിന്റെയോ ഉപദേശം തേടിയ ശേഷം മാത്രം ആഹാരക്രമത്തില്‍ മാറ്റം വരുത്തുക.
പ്രഭാതഭക്ഷണത്തിന് മുഴുവൻ വേവിച്ച മുട്ട കഴിക്കുക. പുഴുങ്ങിയ മുട്ടയും കഴിക്കാം. ഉച്ചഭക്ഷണത്തിന് നിങ്ങളുടെ സാലഡിലോ സാൻഡ്‌വിച്ചിലോ മുട്ട ചേർക്കുക. മുട്ടയുടെ മഞ്ഞക്കരു ചർമ്മത്തിൽ പുരട്ടുക. ഇത് 10 മിനിറ്റ് വിടുക, ചെറുചൂടുള്ള വെള്ളത്തിൽ കഴുകുക.
















Comments