എറണാകുളം: മണിപ്പൂർ ഗോത്ര കലാപത്തെ തുടർന്ന് പെൺകുട്ടി പീഡിപ്പിക്കപ്പെട്ട സംഭവത്തിൽ അറസ്റ്റിലായത് ആർഎസ്എസ് പ്രവർത്തകരാണെന്ന് വ്യാജപ്രചരണം നടത്തിയ സർക്കാർ ഉദ്യോഗസ്ഥനെതിരെ പോലീസിൽ പരാതി. അങ്കമാലി സ്വദേശിയും കേരള ഗവണ്മെന്റ് ഉദ്യോഗസ്ഥനുമായ ഡിക്‌സനെതിരെയാണ് അങ്കാലി പോലീസിൽ പരാതി നൽകിയിരിക്കുന്നത്. അങ്കമാലി സ്വദേശി പി.ജി ഹരീഷ് കുമാറാണ് പരാതിക്കാരൻ.
ആർഎസ്എസ് ഗണവേഷത്തിൽ ബിജെപി മണിപ്പൂർ സംസ്ഥാന അദ്ധ്യക്ഷനും മകനും നിൽക്കുന്ന ചിത്രമാണ് ഡിക്‌സൻ വ്യാജ പ്രചരണത്തിനായി ഉപയോഗിച്ചത്. ഡിജിറ്റൽ രേഖകളടക്കം സമർപ്പിച്ചുകൊണ്ടാണ് ഹരീഷ് കുമാർ കേസ് നൽകിയിരിക്കുന്നത്.















