തിരുവനന്തപുരം; മാറനല്ലൂരിൽ പഞ്ചായത്ത് വികസനകാര്യ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻ എ.ആർ.സുധീർഖാന് പൊള്ളലേറ്റു. സംഭവത്തിൽ ദുരൂഹത ആരോപിച്ച് കുടുംബം രംഗത്തെത്തി. സുധീർഖാന് എങ്ങനെയാണ് പൊള്ളലേറ്റത് എന്നതിൽ വ്യക്തതയില്ലെന്ന് മാറനല്ലൂർ സി.ഐ. ജി. അനൂപ് പറഞ്ഞു.
വീട്ടിലേക്ക് ഒരാൾ വന്നതിന് ശേഷമാണ് പൊള്ളലേറ്റതെന്ന് കുടുംബാംഗങ്ങൾ ആരോപിച്ചു. സാരമായി പരുക്കേറ്റ സുധീർഖാനെ തിരുവനന്തപുരം മെഡിക്കൽ കോളജിൽ പ്രവേശിപ്പിച്ചു. മുഖത്തും കൈകൾക്കും സുധീർ ഖാന് ഗുരുതരമായ തരത്തിൽ പൊള്ളലേറ്റിട്ടുണ്ട്. ആക്രമണമെന്ന സൂചനയാണ് പുറത്തുവരുന്നത്.
Comments