കൊളംബൊ: എമേർജിംഗ് ഏഷ്യാകപ്പ് ഫൈനലിൽ ഇന്ത്യൻ എയ്‌ക്കെതിരെ പാകിസ്താൻ ഉയർത്തിയത് റൺമല. 353 റൺസാണ് ഇന്ത്യയ്‌ക്ക് വിജയലക്ഷ്യം. കൊളംബൊ, പ്രേമദാസ സ്റ്റേഡിയത്തിൽ ടോസ് നഷ്ടപ്പെട്ട് ബാറ്റിംഗിനെത്തിയ പാകിസ്താന് ഗംഭീര തുടക്കമാണ് ലഭിച്ചത്.ഒന്നാം വിക്കറ്റിൽ അയൂബ് – ഫർഹാൻ സഖ്യ 121 റൺസ് കൂട്ടിചേർത്തു.
മദ്ധ്യനിര കുലുങ്ങാതെ പിടിച്ചുനിന്നതാണ് പാകിസ്താന് തുണയായത്. ആദ്യവിക്കറ്റിലെ കൂട്ട്‌കെട്ടിന് ശേഷമെത്തിയ തയ്യബ് താഹാറിന്റെ (108) സെഞ്ചുറി കരുത്തിൽ 352 റൺസാണ് പാകിസ്താൻ അടിച്ചെടുത്തത്. രണ്ടുവിക്കറ്റെടുത്ത റിയാൻ പരാഗ് രാജ് വർധൻ ഹംഗർഗേക്കർ എന്നിവരാണ് ഇന്ത്യൻ നിരയിൽ ശോഭിച്ച ബൗളർ.
ഓപ്പണർമാരായ സഹിബ്സാദ ഫർഹാൻ (65), സയിം അയൂബ് (59) എന്നിവരും മികച്ച പ്രകടനം പുറത്തെടുത്തു.ക്വാസിം അക്രമും (പൂജ്യം), പാക്ക് ക്യാപ്റ്റൻ മുഹമ്മദ് ഹാരിസും (ആറു പന്തിൽ രണ്ട്) വന്നപോലെ മടങ്ങി.45ാം ഓവറിലാണ് തയബ് താഹിറിനെ പുറത്താക്കാൻ ഇന്ത്യയ്‌ക്കു സാധിച്ചത്. മുഹമ്മദ് വാസിമും (10 പന്തിൽ 17), സുഫിയാൻ മുക്കീമും (നാല്) പുറത്താകാതെ നിന്നു.
Comments