ഇംഫാൽ: മണിപ്പൂർ ഗോത്ര കലാപത്തെ തുടർന്ന് പെൺകുട്ടി പീഡിപ്പിക്കപ്പെട്ട സംഭവത്തിൽ ആർഎസ്എസ് പ്രവർത്തകർ അറസ്റ്റിലായി എന്ന് പറഞ്ഞുകൊണ്ട് തന്റെയും മകന്റെയും ചിത്രം സമൂഹമാദ്ധ്യമങ്ങളിൽ പങ്കുവെച്ചതിനെതിരെ മണിപ്പൂർ ബിജെപി സംസ്ഥാന വൈസ് പ്രസിഡന്റ് ചിദാനന്ദ സിംഗ് രംഗത്ത് വന്നിരുന്നു. വ്യാജ പ്രചാരണം നടത്തിയവർക്കെതിരെ മണിപ്പൂർ ഡിജിപിയ്‌ക്ക് അദ്ദേഹം പരാതിയും നൽകി. ഇതോടെ വെട്ടിലായത് കമ്യൂണിസ്റ്റ്-ഇസ്ലാമിസ്റ്റ് നേതാക്കളും അണികളുമാണ്. ബിജെപി നേതാവ് കേസ് കൊടുത്തതിന് പിന്നാലെ മാപ്പ് അപേക്ഷിച്ച് രംഗത്ത് വന്നിരിക്കുകയാണ് സിപിഎം പോളിറ്റ് ബ്യുറോ അംഗവും മുൻ എംപിയുമായ സുഭാഷിണി അലി.
ഹിന്ദു-ക്രൈസ്തവ വിശ്വാസികളെ തമ്മിൽ തെറ്റിക്കാൻ കമ്യൂണിസ്റ്റ് നേതാക്കളടക്കം വ്യാപകമായി വ്യാജ വാർത്ത പ്രചരിപ്പിച്ചിരുന്നു. നിയമ നടപടിയുമായി ബിജെപി നേതാവ് രംഗത്തെത്തിയതോടെയാണ് മാപ്പ് ഇരന്ന് സിപിഎം നേതാവ് സുഭാഷിണി അലി പ്രത്യക്ഷപ്പെട്ടത്. ‘തെറ്റായ വാർത്ത പങ്കുവെച്ചു. ആത്മാർത്ഥമായി ക്ഷമാപണം നടത്തുന്നു’ എന്നാണ് സുഭാഷിണി അലി പ്രതികരിച്ചിരിക്കുന്നത്. ഇതോടെ, സിപിഎം നേതാവിനെതിരെ സമൂഹമാദ്ധ്യമങ്ങളിലടക്കം വിമർശനവും കടുത്തു.
This is incorrect. Sincere apologies https://t.co/YRFaOVX4mU
— Subhashini Ali (@SubhashiniAli) July 23, 2023
“>
കേരളത്തിലെ കമ്യൂണിസ്റ്റുകാരും ഇസ്ലാമിസ്റ്റുകളും വ്യാപകമായി വ്യാജ വാർത്ത പ്രചരിപ്പിച്ചതോടെയാണ് ചിദാനന്ദ സിംഗിന്റെ ശ്രദ്ധയിൽ ഈ ചിത്രം പെട്ടത്. ഇതോടെ നിയമനടപടി സ്വീകരിക്കുകയായിരുന്നു. ചിദാനന്ദ സിംഗും അദ്ദേഹത്തിന്റെ സ്‌കൂൾ വിദ്യാർത്ഥിയായ 11 വയസ്സുകാരൻ മകന്റെയും ആർഎസ്എസ് ഗണവേഷത്തിലുള്ള ചിത്രമാണ് വ്യാജ പ്രചാരണത്തിനായി ഉപയോഗിച്ചത്. യുവതികളെ നഗ്‌നരായി നടത്തിയ സംഭവത്തിൽ അറസ്റ്റിലായ പ്രതികൾ എന്ന് ചിത്രീകരിച്ചുകൊണ്ടാണ് പോസ്റ്റ് പ്രചരിപ്പിച്ചത്. ദേശീയ ബാലാവകാശ കമ്മീഷനും വിഷയത്തിൽ പരാതി സ്വീകരിച്ചിട്ടുണ്ട്.
















Comments