തിരുവനന്തപുരം: സർക്കാർ കടുത്ത സാമ്പത്തിക പ്രതിസന്ധിയിലൂടെയാണ് കടന്നുപോകുന്നതെന്ന് വ്യക്തമാക്കി ധനമന്ത്രി കെ.എൻ ബാലഗോപാൽ. ഓണക്കിറ്റ് നൽകുന്ന കാര്യത്തിൽ തീരുമാനമെടുത്തിട്ടില്ലെന്നും അദ്ദേഹം പറഞ്ഞു. കൊറോണയുടെ പശ്ചാത്തലത്തിലാണ് കഴിഞ്ഞ വർഷം എല്ലാവർക്കും കിറ്റ് നൽകിയതെന്നും ഇത്തവണ എല്ലാവർക്കും കിറ്റ് നൽകാൻ കഴിയില്ലെന്നും മന്ത്രി പറഞ്ഞു.
സപ്ലൈകോയ്‌ക്ക് സാമ്പത്തിക പ്രതിസന്ധിയുണ്ട്. കുറച്ച് തുക ഈയാഴ്ച തന്നെ നൽകാനാണ് സർക്കാരിന്റെ തീരുമാനം. ഓണത്തിന് ആവശ്യമായ സഹായം ചെയ്യും. നെല്ല് സംഭരണത്തിന് പണം നൽകാൻ ബാങ്ക് 400 കോടി രൂപ വായ്പ നൽകുമെന്നായിരുന്നു പ്രതീക്ഷ.-കെ.എൻ ബാലഗോപാൽ പറഞ്ഞു. കെഎസ്ആർടിസി ശമ്പള പ്രതിസന്ധി പരിഹരിക്കാൻ സർക്കാർ സഹായം നൽകുമെന്നും അദ്ദേഹം അറിയിച്ചു. ഒരു മാസം 120 കോടി രൂപ നൽകുന്നുണ്ടെന്ന് മന്ത്രി കൂട്ടിച്ചേർത്തു.
ഇപ്രാവശ്യം മഞ്ഞ കാർഡുകാർക്ക് മാത്രം കിറ്റ് നൽകാനാണ് തീരുമാനം. 450 രൂപയുടെ ചെലവാണ് ഒരു കിറ്റിന് കണക്കാക്കിയിരിക്കുന്നത്. കഴിഞ്ഞ പ്രാവിശ്യത്തെ പോലെ എല്ലാ റേഷൻ കാർഡ് ഉടമകൾക്കും ഓണക്കിറ്റ് നൽകാനുള്ള പണമില്ലെന്നാണ് ഭക്ഷ്യവകുപ്പിന്റെ വിശദീകരണം. ഇതോടെ മുൻഗണന വിഭാഗത്തിലെ മഞ്ഞ കാർഡ് ഉപഭോക്താക്കളായ 5.87 ലക്ഷം പേർക്ക് മാത്രമാകും ഓണക്കിറ്റ് ലഭിക്കുക. 30 കോടി രൂപയാണ് ഇതിന് ആവശ്യം.
Comments